Wednesday April 26, 2017
Latest Updates

ഡബ്ലിനിലെ കേരളപ്പിറവി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ഡബ്ലിനിലെ കേരളപ്പിറവി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

wm kpഡബ്ലിന്‍;വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ നടത്തപ്പെട്ട കേരളപ്പിറവി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി.പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അംഗങ്ങള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍,മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കല്‍,ഡോമിനിക് സാവിയോ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ഡബ്ല്യൂ എം സി സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി ജിപ്‌സന്‍ ജോസ്,യൂത്ത് സെക്രട്ടറി നോബിള്‍ മാത്യു,റോയി പേരയില്‍,സണ്ണി ഇളംകുളത്ത്,മാത്യൂസ് ചേലയ്ക്കല്‍,സെബാസ്റ്റ്യന്‍ കുന്നുംപുറം,ജയന്‍ കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം
wm kp2

Scroll To Top