Saturday December 03, 2016
Latest Updates

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു:ഇനി കേരളത്തില്‍ 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം,ബാക്കി മുഴുവന്‍ ബാര്‍ ഹോട്ടലുകളും അടച്ചു 

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു:ഇനി കേരളത്തില്‍ 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം,ബാക്കി മുഴുവന്‍ ബാര്‍ ഹോട്ടലുകളും അടച്ചു 

കൊച്ചി: ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി പൂര്‍ണമായി അംഗീകരിച്ചു. ഇനി പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ സംസ്ഥാനത്തുണ്ടാകൂ. കേരളത്തില്‍ 24 പഞ്ചനക്ഷത്ര ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണുള്ളത്.

സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മദ്യപിക്കുക ആളുകളുടെ മൗലിക അവകാശം അല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു
410 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കേസിലേക്കെത്തിച്ചത്. പുതുക്കി നല്കരുതെന്ന് വി എം സുധീരനും പ്രായോഗിക സമീപനം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തു.

നാലു നക്ഷത്ര ബാറുകള്‍ 37 എണ്ണമുണ്ട്. നേരത്തേ 410 ബാറുകളാണ് അടച്ചു പൂട്ടിയത്. ഇതില്‍ 374 എണ്ണത്തിന് ബിയര്‍വൈന്‍ പാര്‍ലര്‍ നടത്താന്‍ ലൈസന്‍സ് നല്കിയിട്ടുണ്ട്. അബ്കാരി നയത്തില്‍ ഭേദഗതി വരുത്തിയാണ് ഇങ്ങനെ ലൈസന്‍സ് നല്കിയത്.

നേരത്തേ ഹൈക്കോടതി ചതുര്‍ നക്ഷത്ര ബാറുകള്‍ക്കും പ്രവര്‍ത്താനുമതി നല്കിയിരുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ ഉള്ളവ പൂട്ടാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതിനാല്‍ പൂട്ടുന്നവയ്ക്ക് ബിയര്‍ വൈന്‍ പാര്‍ലറിന് അപേക്ഷ നല്കാം.

മദ്യനയത്തില്‍ വിവേചനമുണ്ടെന്നാണ് ബാറുടമകളുടെ ആക്ഷേപം. എന്നാല്‍, മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. മദ്യ വില്‍പന മൗലികാവകാശമല്ലെന്നും അദ്ദേഹം വാദമുയര്‍ത്തി.

Scroll To Top