Sunday December 11, 2016
Latest Updates

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര്‍ ചേര്‍ക്കാം ,ഐറിഷ് മലയാളിയിലൂടെ ഓണ്‍ ലൈനായി പേര് ചേര്‍ക്കാം 

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര്‍ ചേര്‍ക്കാം  ,ഐറിഷ് മലയാളിയിലൂടെ ഓണ്‍ ലൈനായി പേര് ചേര്‍ക്കാം 

ക്‌റ്റോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും ഓണ്‍ ലൈനായി വോട്ടവകാശം നല്‍കാനാകുമെന്നാണ് കേരളാ സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.അതിനു കടമ്പകള്‍ ഏറെ ഉണ്ടെങ്കിലും വോട്ടവകാശം കിട്ടിയാല്‍ ഇലക്ഷന്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കേ വോട്ടു ചെയ്യാനാവു.
ഓണ്‍ലൈനില്‍ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് ( 20)അവസാനിക്കുകയാണ്.പാസ്‌പോര്‍ട്ട് അടിസ്ഥാന രേഖയാക്കിയായാണ് പ്രവാസികള്‍ വോട്ടിനായി അപേക്ഷിക്കേണ്ടത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ നിര്‍ദിഷ്ട പേജ് സന്ദര്‍ശിക്കുക. http://nvsp.in/forms/form6a.html എന്ന ഫോം ആറ് എ അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
അഥവാ കമ്മീഷന്‍ വെബ് സൈറ്റില്‍ (http://eci.nic.in/eci/eci.html  )കയറി വെബ്‌സൈറ്റിലെ നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അപ്ലൈ ഓണ്‍ലൈന്‍ ഫോര്‍ ഓവര്‍സീസ് വോട്ടേഴ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(അപ്പോഴും ആദ്യം കാണുന്ന പേജിലേയ്ക്കാവും എത്തുക.
ഫോം പൂരിപ്പിച്ച ശേഷം പാസ്‌പോര്‍ട്ടിലെ ബന്ധപ്പെട്ട പേജുകളും ഫോട്ടോയും അപ് ലോഡ് ചെയ്ത് ഡിക്ലറേഷന്‍ പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്,വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനൊരുങ്ങും മുമ്പേ രേഖകള്‍ അപ്ലോഡ് ചെയ്യാനായി കരുതി വയ്ക്കാവുന്നതാണ്.
പേര് ചേര്‍ക്കല്‍ കൂടാതെ, വിവരങ്ങള്‍ തിരുത്തല്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ വഴി ചെയ്യാനാവും. 
ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട പോളിങ് സ്‌റ്റേഷന്റെ ബൂത്ത് ലെവല്‍ ഓഫിസര്‍ക്കു (ബിഎല്‍ഒ) കൈമാറും. ഫീല്‍ഡ് വെരിഫിക്കേഷനുവേണ്ടിയാണ് ഈ നടപടി. ബിഎല്‍ഒയുടെ റിപ്പോര്‍ട്ട് പ്രകാരം തിരഞ്ഞെടുപ്പ് റജിസ്‌ട്രേഷന്‍ ഓഫിസര്‍ നടപടിയെടുക്കും. 
റജിസ്‌ട്രേഷന്റെ സമയത്തും അപേക്ഷയില്‍ തീരുമാനമെടുക്കുന്ന സമയത്തും അപേക്ഷകന് എസ്എംഎസ് അറിയിപ്പ് ലഭിക്കും. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തു കഴിഞ്ഞാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ബിഎല്‍ഒ, തപാല്‍, താലൂക്ക് ഓഫിസ് തുടങ്ങിയ ഏതു മാര്‍ഗത്തിലൂടെ ലഭിക്കണമെന്നു തിരഞ്ഞെടുക്കാനും വോട്ടര്‍ക്കു കഴിയും

Scroll To Top