Friday December 09, 2016
Latest Updates

കേരള ഹൗസ് ശിശുദിനാഘോഷം:ഡബ്ലിനിലെങ്ങും ഒരുക്കങ്ങള്‍,ശിശുദിന റാലിയില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കാനെത്തും 

കേരള ഹൗസ് ശിശുദിനാഘോഷം:ഡബ്ലിനിലെങ്ങും ഒരുക്കങ്ങള്‍,ശിശുദിന റാലിയില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കാനെത്തും 

ഡബ്ലിന്‍ :ഡബ്ലിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന കേരളാ ഹൗസ് ശിശുദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നവംബര്‍ 14 ന് ശനിയാഴ്ച്ച താല കില്‍നമന ഹാളില്‍ (മിലന്‍ വര്‍ഗീസ് നഗര്‍)ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 8 മണിയോടെ സമാപിക്കും.

സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വൈവിധ്യവും വ്യത്യസ്തവുമായ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ സജീവമായി നടന്നുവരുന്നതായി കേരളഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉച്ചക്ക് കൃത്യം 2.30 –ന് നൂറുകണക്കിനു കുട്ടികള്‍ വെള്ളവസ്ത്രവും നെഹ്‌റുതൊപ്പിയും ധരിച്ച് ദേശീയപതാകയും ഏന്തി കൊണ്ടുള്ള പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം ആയിരിക്കും.പരേഡിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ വെള്ള ടോപ് ധരിച്ചു വരുന്നത് അഭികാമ്യമായിരിക്കുമെന്നു കേരളഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

ജന്മദേശത്തോടുള്ള ആദരവും മമതയും കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉദ്ദേശത്തോടെ തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് ഭാരവാഹികള്‍ പത്രകുറിപ്പില്‍ പറഞ്ഞു.
സോര്‍ഡ്‌സ് മുതല്‍ വിക്ക്‌ളോ വരെയുള്ള ഡബ്ലിനിലേയും സമീപ കൌണ്ടികളിലെയും പ്രദേശങ്ങളിലെ കുട്ടികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.മീന റാം(ബ്ലാഞ്ചസ് ടൌണ്‍)ധന്യാ കിരണ്‍ (ദ്രോഗഡ,ഫിംഗ്ലസ്)സിന്ധു മെല്‍വിന്‍(ബൂമോണ്ട്)ഫിജി സാവിയോ,നിമ്മി നോബിള്‍ (ലൂക്കന്‍),ധര്‍മേന്ദ്ര ബോളിവുഡ് ഡാന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഡാന്‍സ് ഗ്രൂപ്പുകളും,പ്രിന്‍സ് ജോസഫ് അങ്കമാലി,ബിനു ഡാനിയേല്‍ എന്നിവരുടെയും,സഖി അയര്‍ലണ്ടിന്റെയും, ഡബ്ലിനിലെ സ്‌പൈസ് ഗേള്‍സിന്റെയും ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകളും ശിശുദിനാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

ഡബ്ലിന്റെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മറ്റനേകം കലാപരിപാടികളും ശിശുദിനാഘോഷത്തെ വര്‍ണ്ണാഭമാക്കും.

കേരള ഹൗസ് കഴിഞ്ഞ ഒരു വര്‍ഷകാലം കുട്ടികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള ട്രോഫിയും ശിശുദിനാഘോഷത്തില്‍വെച്ച് വിതരണം ചെയ്യുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
089 231 9427


Scroll To Top