Thursday December 08, 2016
Latest Updates

കേരള ഹൗസ് കാര്‍ണിവല്‍ വീഡിയോ വൈറലാവുന്നു …വെല്‍ഡണ്‍ മാര്‍ട്ടീന്‍ 

കേരള ഹൗസ് കാര്‍ണിവല്‍ വീഡിയോ വൈറലാവുന്നു …വെല്‍ഡണ്‍ മാര്‍ട്ടീന്‍ 

ഡബ്ലിന്‍:പ്രശസ്ത വീഡിയോ ഗ്രാഫര്‍ മാര്‍ട്ടിന്‍ വര്‍ഗീസ് ചിത്രീകരിച്ച കേരള ഹൗസ് കാര്‍ണിവല്‍ വീഡിയോ ഫേസ് ബുക്കില്‍ വൈറലാവുന്നു.ഡബ്ലിന്‍ മലയാളികളുടെ കൂട്ടായ്മയും ഉത്സവലഹരിയും തനിമയോടെ ചിത്രീകരിക്കുന്നതില്‍ മാര്‍ട്ടിന്‍ വിജയിച്ചു എന്ന് നിസംശയം പറയാം

ചെറി മാര്‍ട്ടിന്‍

ചെറി മാര്‍ട്ടിന്‍.

പന്ത്രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന കാര്‍ണിവല്‍ കാഴ്ചകള്‍ അഞ്ചു മിനുട്ടിലേയ്ക്ക് സംഗ്രഹിച്ചപ്പോള്‍ മേള സന്ദര്‍ശിക്കാന്‍ എത്തിയതിന്റെ ചെറിയൊരു അംശം ആസ്വാദകരെ മാത്രമേ ഫ്രേമില്‍ ആക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് മാര്‍ട്ടിന്‍ വര്‍ഗീസ് പറയുന്നു.

എങ്കിലും പൊലിമ നഷ്ട്ടപ്പെടുത്താതെ കാര്‍ണിവല്‍ കാഴ്ചകള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.



ചെറി മാര്‍ട്ടിന്‍ (chryMartin)എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ട്ടീന്‍ ചങ്ങനാശ്ശേരി ചന്ത സ്വദേശിയാണ്.ഇതിനോടകം 350 ലധികം ഗാനങ്ങള്‍ വിഷ്വലൈസ് ചെയ്ത ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രമുഖ ഗായകന്‍ യേശുദാസ് പാടിയ ഭക്തിഗാനങ്ങളുടെ ദൃശ്യവത്കരണവും ചെയ്തിരുന്നു.യൂ ടൂബിലും മാര്‍ട്ടിന്‍ വിഷ്വലൈസ് ചെയ്ത ഗാനങ്ങള്‍ ലഭ്യമാണ്.

അടുത്തിടെ റിലീസ് ചെയ്ത ദിലീപ് അഭിനയിക്കുന്ന ‘ മര്യാദരാമന്‍’ എന്ന സിനിമയിലും അയര്‍ലണ്ടിലെ കാഴ്ച്ചകള്‍ അവതരിപ്പിക്കാന്‍ മാര്‍ട്ടീന് കഴിഞ്ഞിട്ടുണ്ട്.വിക്ലോയിലെ തന്നെ റാത്ത് ന്യൂ സെമിത്തേരിയാണ് മര്യാദരാമനിലെ ഐറിഷ് കാഴ്ച്ച.വിക്ലോ നഗരത്തെ നയനമനോഹരമായി ദൃശ്യവത്കരിച്ച് ഇദ്ദേഹം പുറത്തിറക്കിയ ‘ വെല്‍ക്കം ടു വിക്ലോ ടൌണ്‍’എന്ന മനോഹര ഗാനത്തെ വിഷ്വലൈസ് ചെയ്തിരിക്കുന്ന വീഡിയോയും ഫേസ് ബുക്കില്‍ തരംഗം സൃഷ്ട്ടിച്ചിരുന്നു.

കൂടുതല്‍ പുതുമകളോടെ അജിത് കേശവന്‍ തയാറാക്കിയ കാര്‍ണിവല്‍ വീഡിയോയും അടുത്തു തന്നെ റിലീസ് ചെയ്യുന്നുണ്ട് 

മറ്റു കാര്‍ണിവല്‍ വാര്‍ത്തകള്‍

 ഉത്സവച്ഛായയില്‍ ഡബ്ലിന്‍ മലയാളികളുടെ കാര്‍ണിവല്‍ വര്‍ണ്ണാഭമായി,വടംവലിയിലും ക്രിക്കറ്റിലും പൊരുതി ജയിച്ചത് ലൂക്കന്‍ ടീം http://irishmalayali.com/kani-fi-fi-news/

കേരളീയ വിഭവങ്ങളില്‍ ഫ്രാനസീസിനിഷ്ട്ടം ഉള്ളിവട ! മലയാളികളെ ഒത്തിരി ഇഷ്ട്ടം
 http://irishmalayali.com/minister-visit-to-carnival-news/

ഡബ്ലിന്‍ കേരള ഹൗസ് കാര്‍ണിവലില്‍ നിറഞ്ഞു നിന്നത് സ്ത്രീ പക്ഷം !(വീഡിയോ)

http://irishmalayali.com/women-participation-sakhi-in-carnival/

 

Scroll To Top