Thursday December 08, 2016
Latest Updates

കേരളഹൌസ് ശിശുദിനാഘോഷം നവംബര്‍ 12 ന് കില്മന ഹാളില്‍

കേരളഹൌസ് ശിശുദിനാഘോഷം നവംബര്‍ 12 ന് കില്മന ഹാളില്‍

ഡബ്ലിന്‍:കുട്ടികളുടെ സംരക്ഷണം ,വിദ്യാഭ്യാസം,അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം,ഈ വരുന്ന നവംബര്‍ 12 ന് ഡബ്ലിന്‍ താലയിലെ കില്മന ഹാള്‍ ടാലയില്‍ കേരളഹൌസ് തുടര്‍ച്ചയായ ആറാം വര്‍ഷവും ആഘോഷമാക്കാന്‍ ഒരുങ്ങുന്നു.

കുട്ടികളെ സ്‌നേഹിച്ച നമ്മുടെ പ്രിയ ചാച്ച നെഹ്രുവിന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഇന്ത്യയെന്ന മഹാരാജ്യം ശിശുദിനം കൊണ്ടാടുമ്പോള്‍ ഇങ്ങകലെ ,ഈ കൊച്ചു ദ്വീപിലും,ഇന്ത്യയെന്ന മൂല്യം കൈമോശം വരാതെ സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും തങ്ങളുടെ കുട്ടികള്‍ ആഘോഷമാക്കുന്ന ശിശുദിനം,ഒരുപക്ഷെ ഇനി ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്ത സുന്ദര ബാല്യത്തിന്റെ ഒരു ഓര്‍മ്മപെടുതലും കൂടിയാവാം.

മലയാളം നാവിന്‍ തുമ്പില്‍ നിന്നും നഷ്ട്ടപെടുന്നു എന്ന സംശയങ്ങള്‍ ഉടലെടുക്കുന്ന ഈ കാലഘട്ടത്തില്‍,കുരുന്നുകള്‍ വേദി പങ്കിട്ട്,മാതൃ ഭാഷയില്‍ ചടുലമായ പ്രസംഗങ്ങള്‍ കാഴ്ചവെയ്ക്കുന്ന കേരള ഹൌസ് ശിശുദിനം.തികച്ചും കുട്ടികള്‍ പൂര്‍ണമായും നിയന്ത്രിക്കുന്ന തരത്തില്‍ തന്നെയാണ് കേരളഹൌസ് ഇക്കുറിയും ഒരുക്കുന്നത്.വിവിധ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച്,വേദി സജീവമാക്കാന്‍ എല്ലാ തവണയും നിരവധി കുട്ടികളാണ് ശിശുദിനവേദിയില്‍ വന്നെത്തുന്നത്.

അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞു മാനത്ത്പാറിയ ത്രിവര്‍ണ പതാകയ്ക്കു കീഴില്‍ അണിനിരക്കാന്‍ ,ശിശുദിന റാലിയില്‍ പങ്കെടുക്കാന്‍,എല്ലാ കുരുന്നുകളെയും സ്വാഗതം ചെയ്യുന്നതായി കേരളഹൌസ് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top