Sunday September 24, 2017
Latest Updates

ദേശസ്‌നേഹത്തിന്റെ വര്‍ണ്ണോജ്വല പ്രകടനമായി ഡബ്ലിനില്‍ കേരള ഹൗസ് ശിശുദിനം ആഘോഷിച്ചു 

ദേശസ്‌നേഹത്തിന്റെ വര്‍ണ്ണോജ്വല പ്രകടനമായി ഡബ്ലിനില്‍ കേരള ഹൗസ് ശിശുദിനം ആഘോഷിച്ചു 

kh pubഡബ്ലിന്‍:ദേശസ്‌നേഹത്തിന്റെ ഹൃദയത്തുടിപ്പുകളോടെ,ജന്മനാടിന്റെ വീര ദേശാഭിമാനികളെ വാഴ്ത്തിപ്പാടി അയര്‍ലണ്ടിലെ കുരുന്നുകളും ശിശുദിനം ആഘോഷിച്ചു.നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ഭാരതീയ സംസ്‌കൃതിയുടെ അഭിമാനമാകേണ്ട കുരുന്നുമക്കള്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ ഭാരതത്തിന്റെ ഒരു കൊച്ചു പതിപ്പായി താലയിലെ കില്‍മനാ ഹാള്‍ പരിസരം.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലികാ ബാലന്മാരുടെ സാന്നിധ്യം വൈവിധ്യത്തിലെ ഏകത്വം വിളിച്ചോതുന്ന ഭാരതമക്കളുടെ പരസ്യപ്രകടനമായി.ദേശ ഭക്തിഗാനങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം ജനമനസ്സുകളില്‍ പിറന്ന ദേശത്തോടുള്ള ആരാധനാ പൂര്‍വ്വമായ ആദരവ് നിറച്ചു 

ത്രിവര്‍ണ്ണ പതാകയേന്തി നീങ്ങിയ ബാലികാ ബാലന്‍മാര്‍ നയന മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു.ഗാന്ധിജിയുടെയും ,നെഹ്രുവിന്റെയം വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍ ചാച്ചാജിയുടെ തൊപ്പിയുടെ പാരമ്പര്യവും അണിഞ്ഞാണ് റാലിയില്‍ പങ്കെടുത്തത്.

കാലാവസ്ഥ പ്രതികൂലമായിട്ടും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കേരളാ ഹൗസ് സംഘടിപ്പിച്ച ശിശുദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.രണ്ടരയോടെ കുട്ടികള്‍ അണിനിരന്ന റാലി ആരംഭിച്ചു.

തുടര്‍ന്ന് നടന്ന ശിശുദിന സമ്മേളനത്തില്‍ ജേക്കബ് ജോയല്‍ (ബ്ലാക്ക്‌റോക്ക് )അദ്ധ്യക്ഷത വഹിച്ചു.അയര്‍ലണ്ടിലെ കലാപ്രതിഭകളായ സപ്ത രാമന്‍ , ദിയ ലിങ്ക്വിന്‍സ്റ്റാര്‍ , ചെസ് ചാമ്പ്യയന്മാരായ ദിവാനോ ജോസ്, ഷാന്റോ സെന്‍ എന്നിവരും വിനോദ് പിള്ളയും ചേര്‍ന്ന് ശിശുദിനാഘോഷ പരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ആരോണ്‍ അബ്രാഹം (സ്വോര്‍ഡ്‌സ്)അലന്‍ പി സാവിയോ (ലൂക്കന്‍)ആരോണ്‍ കുര്യാക്കോസ്(കൗണ്ടി കില്‍ഡയര്‍)ഐറിന്‍ ബേസില്‍(താല)റ്റീഷ് എലിസബത്ത് (ബ്ലാഞ്ചസ്‌ടൌണ്‍)ജെസിക്ക അന്ന പ്രിന്‍സ്(കൗണ്ടി വിക്ലോ)നൈന റോസ് മെല്‍ബിന്‍ (ബൂമൌണ്ട്)നെവില്‍ ജോര്‍ജ് (ഫിംഗ്ലസ്)ലെസ് ലിന്‍ വിനോദ് (ഷാങ്കില്‍)സൈറ അന്ന ചാക്കോ (ക്രംലിന്‍)ശ്രേയ സജി (ബ്ലാക്ക് റോക്ക്)ടിയ മറിയം ടിജോ(ഫിസ് ബറോ)നിവേദ് ബിനു(ലൂക്കന്‍)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഋശികേഷ് അവതാരകനായിരുന്നു 

തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന വിഷയത്തില്‍ സ്വോര്‍ഡ്‌സ് ടീമും , ‘മലയാളം പഠനത്തിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ ലൂക്കന്‍ ടീമും സ്‌കിറ്റുകള്‍ അവതരിപ്പിച്ചു. ബ്രേ ടീമൊരുക്കുന്ന ഹാസ്യ സ്‌കിറ്റ് സദസിനു ചിരിയരങ്ങായി. 

പിന്നീട് മംഗളാ മ്യൂസിക് അക്കാദമിയൊരുക്കുന്ന കുട്ടികളുടെ ഗാനമേള അരങ്ങുതകര്‍ത്തു. മുദ്രാ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്,ധര്‍മേന്ദ്ര വോളിവുഡ് ഡാന്‍സ് സ്‌കൂള്‍ എന്നിവയില്‍ നിന്നടക്കമുള്ള ഡബ്ലിനിലെ ക്‌ളാസിക്കല്‍, സിനിമാറ്റിക് നര്‍ത്തകര്‍ അണിചേര്‍ന്ന നൃത്ത നൃത്യങ്ങള്‍ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

റെജി സി ജേക്കബ് (ഫോട്ടോ: ടോബി വര്‍ഗീസ് )khkh fkhc 2kh g

kh hkh jkh k
kh a

Scroll To Top