Tuesday December 06, 2016
Latest Updates

ശിശുദിനാഘോഷം നവംബര്‍ 14 ന് താല കില്‍മന ഹാളില്‍,സമ്മേളനവേദി ഒരുങ്ങുന്നത് മിലന്‍ വര്‍ഗീസിന്റെ സ്മാരകമായി … 

ശിശുദിനാഘോഷം നവംബര്‍ 14 ന് താല കില്‍മന ഹാളില്‍,സമ്മേളനവേദി ഒരുങ്ങുന്നത് മിലന്‍ വര്‍ഗീസിന്റെ സ്മാരകമായി … 

ഡബ്ലിന്‍:കേരളാഹൌസ് ഒരുക്കുന്ന ശിശുദിനാഘോഷം നവംബര്‍14 ന് (ശനിയാഴ്ച്ച)താല കില്‍മന കമ്മ്യൂണിറ്റി സെന്ററില്‍(മിലന്‍ വര്‍ഗീസ് നഗര്‍) നടക്കും.ശിശു ദിനത്തോട് ചേര്‍ന്നു വരുന്ന ശനിയാഴ്ച്ചകളില്‍ നടത്തിയിരുന്ന ആഘോഷ പരിപാടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ശിശുദിനത്തില്‍ തന്നെയാണ് ഈ വര്‍ഷം ഡബ്ലിനില്‍ സംഘടിപ്പിക്കുന്നത്MAR J

ഡബ്ലിന്‍ വിക്ലോയില്‍ അകാലത്തില്‍ കൊഴിഞ്ഞുപോയ മിലന്‍ ചാക്കോ വര്‍ഗീസിന്റെ സ്മാരകമായാണ് ഈ വര്‍ഷം ശിശുദിനാഘോഷ സമ്മേളന വേദി അറിയപ്പെടുക.തങ്ങളോടൊപ്പം കേരളാ ഹൗസിന്റെ കാര്‍ണിവല്‍ വേദിയില്‍ പോലും ഉണ്ടായിരുന്ന ഉറ്റസുഹൃത്തിന് ഡബ്ലിനിലെ കുരുന്നുകളുടെ ബാഷ്പാന്ജലിയാവും അത്.

ഉച്ച കഴിഞ്ഞ് രണ്ടിന് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറു കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യാകര്‍ഷണമാവും. 
ഗാന്ധിജി,നെഹ്‌റു തുടങ്ങിയ മഹാത്മാക്കളുടെ വേഷത്തില്‍ കുട്ടികള്‍ പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് കുട്ടികളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചു കുട്ടികള്‍ പങ്കെടുക്കും. 

വിക്ക്‌ലോ മുതല്‍ സ്വോര്‍ഡ്‌സ് വരെയുള്ള ഇരുപതോളം പ്രദേശങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം , ദേശസ്‌നേഹസംബന്ധിയായ സ്‌കിറ്റുകള്‍, ടാബ്‌ളോ, തുടങ്ങിയവ അരങ്ങേറും. ഇന്ത്യയുടെ ചരിത്രവും സംസ്‌ക്കാരവും പ്രവാസികളായ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് പരിചിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിശുദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് കേരളാഹൌസ് ഭാരവാഹികള്‍ പറഞ്ഞു .

Scroll To Top