Wednesday May 24, 2017
Latest Updates

സരള ഉണ്ണിത്താന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ :ഡബ്ലിന്‍ കേരളാ ഹൗസ് അഭിനന്ദനമര്‍പ്പിച്ചു

സരള ഉണ്ണിത്താന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ :ഡബ്ലിന്‍ കേരളാ ഹൗസ് അഭിനന്ദനമര്‍പ്പിച്ചു

ഡബ്ലിന്‍:മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി സരളാ ഉണ്ണിത്താനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.രണ്ടു വര്‍ഷത്തേയ്ക്കാണ് നിയമനം.

ഐറിഷ് മലയാളിയും ഡബ്ലിന്‍ കേരളാ ഹൗസിന്റെ ആദ്യ കോ ഓര്‍ഡിനേറ്ററുമായ വിപിന്‍ ചന്ദിന്റെ മാതാവാണ് സരളാ ഉണ്ണിത്താന്‍.പുതിയ സ്ഥാനലബ്ധിയില്‍ സരളാ ഉണ്ണിത്താനെ കേരളാ ഹൗസ് യോഗം അഭിനന്ദനം അറിയിച്ചു.

വയനാട്ടിലെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രമുഖയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടിയായ സരളാ ഉണ്ണിത്താന്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗം,സുല്‍ത്താന്‍ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം,എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Scroll To Top