Thursday December 08, 2016
Latest Updates

ഫ്രാങ്കോയും,നോബിയും ,അയ്യപ്പ ബൈജുവും ‘നിറസന്ധ്യ’യൊരുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു

ഫ്രാങ്കോയും,നോബിയും ,അയ്യപ്പ ബൈജുവും ‘നിറസന്ധ്യ’യൊരുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു

ഡബ്ലിന്‍ :മലയാളത്തില്‍ ഏറെ പ്രശസ്തരായ ഒരു സംഘം കലാകാരന്മാരുടെ സംഘം ഡബ്ലിനിലെത്തുന്നു.ഫ്രാങ്കോ ,നോബി,അയ്യപ്പ ബൈജു ,സ്‌നേഹ,നിഖില്‍,ബിനിത,വില്യംസ് ,മിത്ര കുര്യന്‍ എന്നിവര്‍ അടങ്ങിയ ഒരു താര നിരതന്നെയാണ് ഒക്ടോബര്‍ 2ന് ഡബ്ലിനില്‍ സംഘടിപ്പിക്കുന്ന നിറസന്ധ്യാ ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്നത്

ഒക്ടോബര്‍ 2 ന് കേരള ഹൌസാണ് എളിയ കലാകാരന്മാരുടെ ഈ വലിയ’നിറസന്ധ്യ’ അണിയിച്ചൊരുക്കുന്നത്.ഡബ്ലിന്‍ സാന്‍ട്രിയിലുള്ള ക്രൌണ്‍ പ്ലാസയുടെ മികച്ച സൌകര്യങ്ങളുള്ള റെഡ് വുഡ് ഹാളില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്..മികച്ച കോമഡിയും,സംഗീതവും കോര്‍ത്തിണക്കുന്ന നിറസന്ധ്യയുടെ ടിക്കറ്റ് വിതരണം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Tijo Mathew- 0894386373
Jestine chacko-0872671587
Anil celbridge -0894750507

വാര്‍ത്ത:വിപിന്‍ ചന്ദ്

Scroll To Top