Tuesday December 06, 2016
Latest Updates

29 വര്‍ഷം മുമ്പൊരു പ്രണയകാലത്ത് ..(ഇത് കേരളാ ഹൗസ് 96.4 എഫ് എം റേഡിയോ !) 

29 വര്‍ഷം മുമ്പൊരു പ്രണയകാലത്ത് ..(ഇത് കേരളാ ഹൗസ് 96.4  എഫ് എം റേഡിയോ !) 

29 വര്‍ഷം മുമ്പ്,വാട്‌സ് അപ്പും, ഫേസ് ബുക്ക് മെസഞ്ചറും ,എന്തിന് ലാന്‍ഡ് ഫോണ്‍ പോലും എല്ലായിടത്തും  ഇല്ലാതിരുന്ന കാലത്ത് മണിമലയാറിന്റെ തീരത്തു നിന്നും ഒരു പ്രണയസന്ദേശം ചങ്ങനാശ്ശേരിയിലേയ്ക്ക് പോയ വഴികള്‍ തിരയുകയാണ് വീ ഡി രാജനും മോനി രാജനും ഫെബ്രുവരി മാസത്തെ കേരളാ ഹൗസ് ലിഫിവാലി 96.4 എഫ് എമ്മില്‍.

മുംബൈയിലെ ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ നിന്നും ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേയ്ക്ക് യാത്ര ചെയ്യാനെടുക്കുന്ന സമയത്തിനുള്ളില്‍ പൂത്തുലഞ്ഞ ഇഷ്ടത്തെ, ജീവിതം മുഴുവന്‍ പ്രണയമാക്കി മാറ്റിയ മോനി-രാജന്‍ ദമ്പതികള്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് സുപരിചിതരാണ്.’പ്രണയത്തെ എങ്ങനെ കൂടുതല്‍ സുന്ദരമാക്കാം’ എന്നൊരു ഗവേഷണത്തിന് ഇവരെ മോഡലാക്കാം എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോയാല്‍ അതിശയിക്കാനില്ല .



ഒപ്പം പുതു ജനറേഷന്‍ പ്രണയജീവിതം എങ്ങനെയെന്ന് തിരഞ്ഞുകൊണ്ടിരിക്കുന്ന യുവദമ്പതികളായ ദീപുവിനെയും രഞ്ജിനിയേയും പ്രിന്‍സ് ജോസഫ് അങ്കമാലിയും റോസ് ജോസും ചേര്‍ന്ന് പരിചയപ്പെടുത്തുന്നു.fm2

പ്രണയത്തെ ജാതിയുടെയോ മതത്തിന്റെയോ മതില്‍ കെട്ടിനുള്ളില്‍ തളച്ചിടാനാവില്ലെന്ന് തെളിയിച്ച ലിജോയ് ദിവാകരനും,അഞ്ജു ജോണും കൂടിയാവുമ്പോള്‍ വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡ് മനോഹരമാക്കാന്‍ ശ്യാം ഈസാദിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.lijoy

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍എയര്‍ ലൈവ് ചെയ്യുന്നത്.അയര്‍ലണ്ടിലെ മലയാളികള്‍ക്കായിയുള്ള പരിപാടികളുടെ സമയം ,വര്‍ദ്ധിച്ച ജനപ്രീതി പരിഗണിച്ച് ഇപ്പോള്‍ ഒരു മണിക്കൂറായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Scroll To Top