Sunday December 04, 2016
Latest Updates

‘ഓട്ടിസം സ്‌പെഷ്യല്‍’ എപ്പിസോഡുമായി സിസ്റ്റര്‍ ജിനി ജോര്‍ജ് FM റേഡിയോയില്‍ നമ്മോടൊപ്പം… 

‘ഓട്ടിസം സ്‌പെഷ്യല്‍’ എപ്പിസോഡുമായി സിസ്റ്റര്‍ ജിനി ജോര്‍ജ് FM റേഡിയോയില്‍ നമ്മോടൊപ്പം… 

ഈ അടുത്ത കാലത്താണ് ഇറ്റലിയിലുള്ള സിസ്റ്റര്‍ ക്രിസ്റ്റിനയുടെ റിയാലിറ്റി ഷോ ഗാനവും അയര്‍ലണ്ടിലെ ഫാദര്‍ റേ കെല്ലിയുടെ’ഹല്ലേലൂയാ’ഗാനവും പ്രേക്ഷകരെ അമ്പരപ്പിച്ചത്.ഇതുവരെ ഈ സന്യസ്തരുടെ ഇരു വീഡിയോകളും കോടിക്കണക്കിനു ആളുകള്‍ യു ട്യൂബില്‍ കണ്ടു കഴിഞ്ഞു .

എന്നാല്‍ ഇവിടെ,അയര്‍ലണ്ടില്‍ നമ്മോടൊപ്പം ഇതാ റേഡിയോ അവതാരകയായിക്കൊണ്ട് ഒരു കന്യാസ്ത്രി. പെരുമ്പാവൂര്‍ തോട്ടങ്കര ജോര്‍ജ് ആനി ദമ്പതികളുടെ മൂത്തമകള്‍ സിസ്റ്റര്‍ ജിനി ജോര്‍ജ് വ്യത്യസ്ഥയാകുന്നത് അങ്ങനെയാണ്.സന്ന്യാസ പരിശിലനത്തിനു ശേഷം രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പതിനൊന്നു വര്‍ഷത്തെ സേവനം കഴിഞ്ഞ് ഇപ്പോള്‍ അയര്‍ലണ്ടിലെ മൈനുത്ത് യൂണിവേര്‍സിറ്റിയില്‍ M A റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സ് പഠിക്കുകയാണ് സിസ്റ്റര്‍ ജിനി ജോര്‍ജ് ഇപ്പോള്‍.

സിസ്റ്റര്‍ ജിനി ജോര്‍ജിനൊപ്പം ഇത്തവണത്തെ കേരളാ ഹൗസ് എഫ് എം റേഡിയോയില്‍ അഥിതികളായി എത്തുന്നത് താലയിലുള്ള സൈജു- കുഞ്ഞുമോള്‍ ദമ്പതികളാണ്.

സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത് ?എന്നാല്‍ നമ്മള്‍ ഉറ്റവരെയും ഉടയവരെയും വിട്ടു അന്യനാട്ടില്‍ ജോലിചെയ്യുമ്പോള്‍ ആ സന്തോഷത്തിനു മങ്ങലേല്‍പ്പിച്ചുകൊണ്ട് കടന്നുവരുന്ന അപ്രതീക്ഷിത അഥിതിയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ .ആ സമയത്താണ് നമ്മുടെ സുഹൃത്തുക്കളുടെ മഹത്വവും സ്‌നേഹവും യഥാര്‍ഥത്തില്‍ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നത് .ഇതുപോലെ ജിവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ അടി പതറാതെ സധൈര്യം നേരിട്ട തങ്ങളുടെ അനുഭവം ശ്രോതാക്കളോട് പങ്കുവയ്ക്കുന്നതിന് കൂടിയാണ് സൈജു-കുഞ്ഞുമോള്‍ ദമ്പതികള്‍ എത്തുന്നത്. .

കഴിഞ്ഞ എപ്പിസോഡിലെ ചോദ്യത്തിന് ശരിയുത്തരം അയച്ചവരില്‍ നിന്നും ഡബ്ലിനിലുള്ള ജൈയ്‌മോന്‍ പാലാട്ടി സമ്മാനത്തിന് അര്‍ഹനായി.

ബിബി സുനില്‍ സെല്‍ബ്രിഡ്ജ് എഴുതിയ ഇംഗ്ലീഷ് സ്‌കിറ്റും ലേഖ സുനില്‍ പാടിയ ‘ഏതോ ഒരു പാട്ട് എന്‍ കാതില്‍ ‘ എന്ന ഗാനവും സിജു കുര്യന്‍ പാടിയ ‘എന്നിസൈ പാടിവരും ‘ എന്നി തമിഴ് ഗാനവും ഇത്തവണത്തെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു .

കേരള ഹൌസ് FM റേഡിയോയ്ക്ക് വേണ്ടി ശ്യാം ഇസാദ് ആണ് ക്യാമറ എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്. .ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍എയര്‍ ലൈവ് ചെയ്യുന്നത്.അയര്‍ലണ്ടിലെ മലയാളികള്‍ക്കായിയുള്ള പരിപാടികളുടെ സമയം ,വര്‍ദ്ധിച്ച ജനപ്രീതി പരിഗണിച്ച് ഇപ്പോള്‍ ഒരു മണിക്കൂറായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‍….ഇനി ഈ ആഴ്ച്ച പ്രക്ഷേപണം ചെയ്ത ‘ഓട്ടിസം സ്‌പെഷ്യല്‍ എപ്പിസോഡിലേയ്ക്ക് പ്രവേശിക്കാം 

Scroll To Top