Monday December 05, 2016
Latest Updates

ഗായിക ശ്രേയ സുധീറും,പൈനാടത്ത് വീടും(വീഡിയോ),ചര്‍ച്ച:പ്രവാസികള്‍ നാട്ടില്‍ സ്വപ്ന ഭവനം പണിയുമ്പോള്‍ ചതിക്കപ്പെടുന്നതെങ്ങിനെ ?

ഗായിക ശ്രേയ സുധീറും,പൈനാടത്ത് വീടും(വീഡിയോ),ചര്‍ച്ച:പ്രവാസികള്‍ നാട്ടില്‍ സ്വപ്ന ഭവനം പണിയുമ്പോള്‍ ചതിക്കപ്പെടുന്നതെങ്ങിനെ ?

കൗണ്ടി കില്‍ഡയറിലെ ന്യൂബ്രിഡ്ജില്‍ താമസിക്കുന്ന ഗായികയായ ഈ കൊച്ചുമിടുക്കിയെ അറിയാത്തവര്‍ അയര്‍ലണ്ടിലെ മലയാളികളില്‍ ചുരുക്കം.ഒരൊറ്റതവണ ശ്രേയയുടെ ഗാനം കേട്ടാല്‍ പിന്നെ ഈ ഗായികയെ ആരും പെട്ടന്ന് മറക്കില്ല.ഈ ചെറുപ്രായത്തില്‍ തന്നെ അഞ്ചോളം ഭാഷകളിലായി മധുരം തുളുമ്പുന്ന ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു ശ്രേയ.

ഏഷ്യാനെറ്റ് യൂറോപ്പ്,ജുനീയര്‍ മിഡ്‌ലാന്റ്‌സ് ഗോട്ട് ടാലെന്റ്‌റ്,കേളി ഇന്റര്‍നാഷണല്‍ കലാമേള ,ബോളിവുഡ് ജല്‍വ,തുടങ്ങി നിരവധി മത്സരവേദികളില്‍ നിരവധി സമ്മാനങ്ങളാണ് ശ്രേയ വാരിക്കൂട്ടിയിരിക്കുന്നത്.അയര്‍ലണ്ടിലാണെങ്കിലും ഓണ്‍ലൈന്‍ വഴി തന്റെ ഗുരുവായ ശ്രീമതി ചാരുമതി അയ്യരുടെ ശിക്ഷണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ക്ലാസിക്കല്‍ പഠിക്കുന്നു.അച്ഛന്‍ സുധീര്‍മേനോന്‍,അമ്മ നിഷ സുധീര്‍,അനുജത്തി ശ്വേത എന്നിവരുടെയും സഹൃദയരുടെയും എല്ലാ പിന്തുണയോടെയും അയര്‍ലണ്ടിന് അഭിമാനമാകുന്ന ഈ കൊച്ചു മിടുക്കിയാണ് ഇത്തവണ എഫ് എം റേഡിയോയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക. 

ഒപ്പം പ്രവാസികള്‍ ആഗ്രഹിക്കുന്ന മറ്റൊരു വിഷയം അവതരിപ്പിച്ചു കൊണ്ട് ലൂക്കനിലെ പൈനാടത്ത് രാജന്‍ പി തര്യനും സെലെക്റ്റി രാജനും.നാട്ടിലൊരു സ്വപ്നഭവനം പണിയുക എന്നത് മിക്കവാറും എല്ലാ പ്രവാസി മലയാളികളുടെയും ഒരു സ്വപ്നമാണ്.ജീവിതായുസില്‍ ഒരു ഭവനം പണിയുവാന്‍ സാധിക്കുക എന്നുള്ളത് ഒരനുഗ്രഹമാണ്.ഒരു നീണ്ട പ്രക്രിയ തന്നെയാണ് വീടുപണി.എന്നാല്‍ നിരവധി ചതിക്കുഴികള്‍ ഓരോ ഘട്ടത്തിലും പതിയിരുപ്പുണ്ട്.

തങ്ങളുടെ അഭിരുചിക്കിണങ്ങിയ ഒരു വീട് നിര്‍മിക്കുമ്പോള്‍ എവിടെയൊക്കെ എങ്ങിനെയൊക്കെ നന്നാക്കാം അല്ലെങ്കില്‍ എവിടെയൊക്കെ ശ്രദ്ധിക്കണം എന്നെല്ലാം അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്.ഇവിടെ രാജന്‍ പി  തര്യനും സെലെക്റ്റി രാജനും ഈയിടെ നാട്ടില്‍ വീട് പണിതപ്പോള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു.റേഡിയോയില്‍ ഒരു പുതിയ ദളം : മൈ സ്വീറ്റ് ഹോം
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് 
ശബ്ദം:ഷീബ ഷാറ്റ്‌സ് 
ആവിഷ്‌കാരം:പ്രിന്‍സ് ജോസഫ് അങ്കമാലി 
യു ട്യൂബ് വീഡിയോ ലിങ്ക് താഴെ 

Scroll To Top