Friday January 20, 2017
Latest Updates

നൊസ്റ്റാള്‍ജിയയുണര്‍ത്തി അയര്‍ലണ്ടിലെ അജയനും അനിതയും, ഒപ്പം ആരോഗ്യ ചിന്തയും(വീഡിയോ ) :കേരളാ ഹൗസ് എഫ് എം എപ്പിസോഡ് ശ്രദ്ധേയമാകുന്നു

നൊസ്റ്റാള്‍ജിയയുണര്‍ത്തി അയര്‍ലണ്ടിലെ അജയനും അനിതയും, ഒപ്പം ആരോഗ്യ ചിന്തയും(വീഡിയോ ) :കേരളാ ഹൗസ് എഫ് എം എപ്പിസോഡ് ശ്രദ്ധേയമാകുന്നു

കേരളാ ഹൗസ് ലിഫി സൗണ്ട് 96.4 എഫ് എം റേഡിയോ ഈയാഴ്ച്ചത്തെ പ്രത്യേക പരിപാടിയില്‍ അവതരിപ്പിക്കുന്നത് പുതുമയുള്ള ഒരു ആരോഗ്യസന്ദേശമാണ്.യോഗയും ഫിസിയോതെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സാ സമ്പ്രദായത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് അയര്‍ലണ്ടിലെങ്ങും പ്രശസ്തയായ ദീപ്തി ഭട്ടേജയാണ്.ddk

മലയാളികള്‍ പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെപ്പേര്‍ നിത്യേനെ അനുഭവിക്കുന്ന പ്രശ്‌നമായ പുറംവേദനയ്ക്ക് പരിഹാര നിര്‍ദേശങ്ങള്‍ നിര്‍ദേശിച്ചു കൊണ്ട് ദീപ്തി ഭട്ടേജ ഈ എപ്പിസോഡ് മറക്കാനാവാത്ത ഒരു അനുഭവമാക്കുന്നു.യുവ ഗായകന്‍ കൂടിയായ ലിന്‍സണ്‍ തോമസാണ് ദീപ്തി ഭട്ടേജയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് ajaya

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഗ്രാമീണ ഓര്‍മ്മകളും നാടന്‍ സംഗീതത്തിന്റെ ഇശലുകളും ഇഴുകി ചേര്‍ത്തു ആരെയും ആകര്‍ഷിക്കാനാവും വിധമാണ് കെ പി അജയനും അനിതാ സതീശനും ചേര്‍ന്ന് മാര്‍ച്ച് മാസ എപ്പിസോഡില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്.grp

യുവ ഗായകരായ ബ്രിട്ടോ പേരപ്പാടനും ആഷ്ബിന്‍ സി എസ്സും ശ്രുതിമധുരമായ ഗാനങ്ങള്‍ കൊണ്ട് ശ്രോതാക്കളുടെ മനസ് കീഴടക്കുന്നുണ്ട്.അയര്‍ ലണ്ടിലെ കലാ സാംസ്‌കാരിക മേഖലയ്ക്ക് നവ പ്രതീക്ഷയാണ് ഇവരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ടാണ് ഇത്തവണത്തെ യു ട്യൂബ് വെര്‍ഷന്‍ ഇറങ്ങിയത്. 

കേരള ഹൌസ് FM റേഡിയോക്ക് വേണ്ടി ശ്യാം ഇസാദ് ആണ് ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി .

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് കേരളാ ഹൗസ് എഫ് എം ഓണ്‍ എയര്‍ ലൈവ് വരുന്നത് . റേഡിയോ പ്രോഗ്രാമില്‍ പുതിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ 0862349138 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Scroll To Top