Wednesday May 24, 2017
Latest Updates

വിവാദ വെളിപ്പെടുത്തലുകളുമായി നടന്‍ കവിരാജ് കേരള ഹൗസ് FM റേഡിയോയില്‍(വീഡിയോ വേര്‍ഷന്‍)

വിവാദ വെളിപ്പെടുത്തലുകളുമായി നടന്‍ കവിരാജ് കേരള ഹൗസ് FM റേഡിയോയില്‍(വീഡിയോ വേര്‍ഷന്‍)

സിനിമാ- സീരിയല്‍ നടന്‍ കവിരാജിന്റെ അഭിമുഖം വിവാദമാകുന്നു.പുറത്തുനിന്നു നോക്കുമ്പോള്‍ വളരെ മനോഹരമായ സിനിമാ മേഖലയിലെ ഉള്ളിലുള്ള തമ്മിലടികള്‍ നമ്മള്‍ ഇതിന് മുന്‍പ് പലപ്രാവശ്യം കണ്ടിട്ടുണ്ട്.

സുന്ദരനായ വില്ലന്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന നടന് ഒരു പക്ഷെ സിനിമയില്‍ ശ്രദ്ധേയമായ വേഷം കിട്ടിയിട്ടില്ല.അതിനു കാരണം പൊതുവെ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണോ?വന്നവഴി മറക്കുന്നവരാണോ സിനിമാക്കാര്‍?സ്റ്റാറ്റസ് നോക്കിയാണോ സിനിമയില്‍ ബന്ധങ്ങള്‍ നിലനില്ക്കുന്നത?ഒരു ദിവസം നായകനായാല്‍ ദീര്‍ഘകാലമായുള്ള സുഹൃത്ത് തള്ളപ്പെടുമോ ?അന്ധവിശ്വാസങ്ങളുടെ കലവറയാണോ സിനിമ ? ആറു ഒരു മാസം സിനിമയ്ക്കുവേണ്ടി താടിയും മുടിയും വളര്‍ത്തിയിട്ട് സിനിമ തുടങ്ങിയപ്പോള്‍ പറഞ്ഞു വച്ച റോള്‍ ഇല്ല എന്നറിയുന്നു.

  വര്‍ഷങ്ങളോളം സിനിമാ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നടന്‍ മമ്മുട്ടി നിര്‍മ്മിച്ച ദൂരദര്‍ശനിലെ അറുന്നൂറോളം എപ്പിസോഡുണ്ടായിരുന്ന ‘ ജ്വാലയായ്’ എന്ന മെഗാ സീരിയലില്‍ നായകനായിരുന്നു. സിനിമാലോകത്തെ താര ജാഡയെയും കുറിച്ച് കവിരാജ് പരാമര്‍ശിക്കുന്നു.അഭിമുഖം ചെയ്തിരിക്കുന്നത് പല സിനിമകളിലും സഹസംവിധായകനായ ജയരാജ് ആണ് .


അതോടൊപ്പം സ്‌നേഹവാത്സല്യം എന്ന മലയാളം ആല്‍ബത്തിനുവേണ്ടി ശ്യാംഇസാദ് മ്യൂസിക് നല്കി ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി വിവേകാനന്ദന്‍ പാടിയ ഗാനവും കാണാം .കേരള ഹൌസ് FM റേഡിയോക്ക് വേണ്ടി ശ്യാം ഇസാദ് ആണ് ക്യാമറ എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്.അവതരണം:ഷീബ ഷാറ്റ്‌സ്.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍എയര്‍ ലൈവ് വരുന്നത്ഇപ്പോള്‍ ഒരു മണിക്കൂര്‍ ആണ് മലയാളം പരിപാടികള്‍ക്ക് സമയം .

Scroll To Top