Sunday December 04, 2016
Latest Updates

ഐറിഷ് ക്രിക്കറ്റിലെ ഇന്ത്യന്‍ സിംഹം സിമി സിംഗ് ചാമ്പ്യന്‍സ് ട്രോഫി സമ്മാനദാനം നിര്‍വഹിക്കും.

ഐറിഷ് ക്രിക്കറ്റിലെ ഇന്ത്യന്‍ സിംഹം സിമി സിംഗ് ചാമ്പ്യന്‍സ് ട്രോഫി സമ്മാനദാനം നിര്‍വഹിക്കും.

ഡബ്ലിന്‍:വെള്ളിയാഴ്ച ലൂക്കന്‍ വില്ലേജില്‍ കേരള ഹൌസ് കാര്‍ണിവലിനോടനുബന്ധിച്ചു നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ സമ്മാനദാനം നിര്‍വഹിക്കാന്‍ ഐറിഷ് ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംതാരം സിമി സിംഗ് എത്തിച്ചേരും.

ഇന്ത്യയില്‍ ആഭ്യന്തരക്രിക്കറ്റില്‍ മികവു തെളിയിച്ച സിമി 6 വര്‍ഷമായി അയര്‍ലണ്ടിലെ മുന്‍നിര ടീമുകള്‍ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.പ്രൊഫഷണല്‍ ക്രിക്കറ്ററായി അയര്‍ലണ്ടില്‍ എത്തിയ സിമി സിംഗിന്റെ സാന്നിധ്യം തീര്‍ച്ചയായും ചാമ്പ്യന്‍സ് ട്രോഫിക്ക് ഉണര്‍വേകും.

രാവിലെ കൃത്യം 8 മണിയ്ക്ക് തന്നെ താലയുംലൂക്കനും തമ്മിലുള്ള ആദ്യ മത്സരം ആരംഭിക്കും.തുടര്‍ന്ന് സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് ഡബ്ലിന്‍ ചാര്‍ജേഴ്‌സിനെയും,ടീം മലയാളം ക്രംലിനിനെയും,ഇതാദ്യമായി ഡബ്ലിനില്‍ പൊരുതാനെത്തുന്ന ടീം ലീംറിക്ക് ബ്ലാഞ്ചസ്ടൗണിനെയും നേരിടും.

പ്രാഥമിക റൌണ്ടിലെ വിജയികള്‍ തമ്മില്‍ സെമിഫൈനലും,സെമിഫൈനല്‍ വിജയികള്‍ തമ്മില്‍ വാശിയേറിയ ചാമ്പ്യന്‍സ് ട്രോഫി ഫൈനലും നടക്കും.ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരെയും കേരള ഹൌസ് കാര്‍ണിവലിലേക്ക് സംഘാടകര്‍ സ്വാഗതം ചെയതു 

Scroll To Top