Wednesday December 07, 2016
Latest Updates

കേരള ഹൌസ് കാര്‍ണിവലില്‍ ചെസ്സ് ബ്ലിറ്റ്‌സ് മത്സരം

കേരള ഹൌസ് കാര്‍ണിവലില്‍ ചെസ്സ് ബ്ലിറ്റ്‌സ് മത്സരം

ഡബ്ലിന്‍:ഇത്തവണ കേരള ഹൌസ് കാര്‍ണിവെലില്‍ പുതുമയാര്‍ന്ന രിതിയില്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. കായിക മികവിന്റ മത്സരം ഒരു ഭാഗത്ത് നടക്കുമ്പോള്‍ ബുദ്ധിപരമായ മത്സരം മറുഭാഗത്ത് നടക്കും. ഭീമന്‍ ചെസ്സ് ബോര്‍ഡും കരുക്കളും ഈ തവണ കാഴ്ചകാരില്‍ കൌതുകം ഉണര്‍ത്തും.
ചെസിന്റെ കരുക്കള്‍ നീക്കാന്‍ അറിയുന്ന ആര്‍ക്കും മത്സരത്തില്‍ ല്‍ പങ്കെടുക്കാം.ഒരാള്‍ക്ക് അഞ്ചു മിനിറ്റ് വീതം ആകെ 10 മിനുട്ടിന്റെ മത്സരമാണ് സംഘടിപ്പിക്കുന്നത്.കാലാളും, കുതിരയും, ആനയുമെല്ലാം 64 ചതുരത്തില്‍ ധൃതഗതിയില്‍ ചലിക്കുമ്പോള്‍,വിജയം പ്രവചനാതീതം ആകുമ്പോള്‍ കളിക്കാരും കാണികളും ഒപ്പം ആവേശത്തില്‍ ആകും.ഒരാള്‍ക് 4 റൌണ്ട് ആണ് കളിയ്ക്കാവുന്നത്.4 റൌണ്ട് കഴിഞ്ഞ് കൂടുതല്‍ പോയിന്റ് ഉള്ള 4 പേര്‍ സെമിഫൈനലും,ഫൈനലും കളിക്കും.ഇത്തവണ വിജയ്കള്‍ക്ക് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ വെച്ചുതന്നെ സമ്മാനം നല്കുന്നതാണ്.10 വയസില്‍ താഴെയുള്ള ബിഗിനേഴ്‌സിനു പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.

ഡച്ച് എക്‌സ്‌പെര്‍റ്റ് ആയ Mr. Randolf ആണ് കളി നിയന്ത്രിക്കുന്നത്.ചെസ്സ് കളിയുടെ അവസാനം റഫറി റാന്‍ഫോള്‍ഡുമായി മയി ആര്‍ക്കും ഏറ്റുമുട്ടാം, മത്സരം സമനിലയോ, ജയമോ നേടിയാല്‍ പ്രത്യേകസമ്മാനം ഉണ്ടായിരിക്കും.കാര്‍ണിവല്‍ ദിവസം ഉച്ചക്ക് 2 മണിക്ക് മുന്‍പ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.ഓരോ മാച്ചിനും ഒരു യൂറോ വീതവും Mr Randolf മായി കളിക്കുന്നതിന് 2 യൂറോയും രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.കളിക്കരുടെ പട്ടിക തയ്യാറായി കഴിഞ്ഞാല്‍ 2:30 PMന് മത്സരം തുടങ്ങും.

ചെസ്സ് മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍കും റജിസ്ട്രഷനും ബന്ധപ്പെടുക:

ബിനു ദാനിയേല്‍(0894052681)

Scroll To Top