Monday May 29, 2017
Latest Updates

ഡബ്ലിന്‍ കേരള ഹൗസ് കാര്‍ണിവലില്‍ സജീവമാകാന്‍ ‘സഖിയും’ ഒരുങ്ങുന്നു 

ഡബ്ലിന്‍ കേരള ഹൗസ് കാര്‍ണിവലില്‍ സജീവമാകാന്‍ ‘സഖിയും’ ഒരുങ്ങുന്നു 

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികളുടെ സ്ത്രീ സംഘടന സഖി കേരള ഹൌസ് കാര്‍ണിവല്‍ വേദിയിലേയ്ക്ക്.കുട്ടികള്‍ക്കായി പ്രാമുഖ്യം നല്‍കി ഒരുക്കുന്ന ഫുഡ് സ്റ്റാളുമായാണ് സഖി എത്തുന്നത്.
ഫുഡ് സ്റ്റാളില്‍ നിന്നും ലഭിക്കുന്ന വരുമാനം,കേരളത്തിലെ ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കായി സംഭാവന ചെയ്യാനാണ് സഖി പ്രവര്‍ത്തകരുടെ തീരുമാനം.
ഹോം മേഡ് അച്ചാറുകളും സഖി സ്റ്റാളില്‍ വില്‍പ്പനയ്ക്കുണ്ടാവും.ഹെന്ന ടാറ്റൂ,ഐ ബ്രോ ത്രെഡ്ഡിങ്,എന്നിവയും ഒരുക്കിയിട്ടുണ്ട്.അയര്‍ലണ്ടിലെ സ്ത്രീകളുടെ കഴിവുകള്‍ക്കുള്ള വേദിയും പ്രോത്സാഹനവും നല്‍കുക എന്ന ലക്!ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സഖി പ്രവര്‍ത്തകര്‍ ഇതാദ്യമായാണ് കേരളാ ഹൗസ് കാര്‍ണിവലില്‍ സ്റ്റാളുമായെത്തുന്നത്.അടുത്ത വെള്ളിയാഴ്ച്ചയാണ്(ജൂലൈ 24)ലൂക്കന്‍ വില്ലേജില്‍ വെച്ച് കേരള ഹൗസ് കാര്‍ണിവല്‍ നടത്തപ്പെടുന്നത്.

Scroll To Top