Saturday December 03, 2016
Latest Updates

രവിവര്‍മ്മ ചിത്രങ്ങളുടെ ശൈലിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഒരു ഐറിഷ് മലയാളി

രവിവര്‍മ്മ ചിത്രങ്ങളുടെ ശൈലിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഒരു ഐറിഷ് മലയാളി

ആര്‍ക്ലോ: തൃശൂര്‍ വാടാനപ്പള്ളിയുടെ സൗന്ദര്യം കാന്‍വാസില്‍ പകര്‍ത്തി ആരംഭിച്ച ചിത്രകലാ വൈഭവം,ഐറിഷ് മലയാളികളുടെ മനം കവരാനെത്തുന്നു.
ചിത്രകലയെ അങ്ങേയറ്റം സ്‌നേഹിക്കുകയും,ശില്‍പങ്ങളിലൂടെയും ഓയില്‍ പെയിന്റിംഗിലൂടെയും അത് തുടരുകയും ചെയ്യുന്ന ആര്‍ക്‌ലോയിലെ മോഹന്‍ലാല്‍ വേലായുധനെന്ന ഈ കലാകാരന്‍ ഇക്കുറി കേരളഹൗസ് കാര്‍ണിവലിന് തന്റെ സൃഷ്ടികളുടെ പ്രദര്‍ശനം നടത്തുന്നു.
10 വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ താമസിക്കുന്ന മോഹന്‍ലാല്‍ ആദ്യമായാണ് തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നത്.രവിവര്‍മ്മ ചിത്രങ്ങളുടെ കടുത്ത ആരാധകനായ മോഹന്‍ലാല്‍ അതേ ശൈലി തന്നെയാണ് തന്റെ സൃഷ്ടികളിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.ചിത്രകല ശാസ്ത്രീയമായി പഠിക്കാതെ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ തീര്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ വളരെയധികം പ്രശംസ പിടിച്ചു പറ്റിയവയാണ്.
ജൂണ്‍ 18 ന് ലൂക്കനില്‍ നടക്കുന്ന കേരളഹൗസ് കാര്‍ണിവലില്‍ മോഹന്‍ലാലിന് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ബിപിന്‍ ചന്ദ്

ker chithrakala

Scroll To Top