Tuesday December 06, 2016
Latest Updates

ദീപം തെളിഞ്ഞു , കേരള ഹൗസ് കാര്‍ണിവല്‍ ഇന്ന് ഡബ്ലിനില്‍

ദീപം തെളിഞ്ഞു , കേരള ഹൗസ് കാര്‍ണിവല്‍ ഇന്ന്  ഡബ്ലിനില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരുമയുടെ സംഘഗീതമൊരുക്കി കേരളാ ഹൗസ് ഒരുക്കുന്ന കാര്‍ണിവലിന് ദീപം തെളിഞ്ഞു.ഇന്ന് (വെള്ളിയാഴ്ച്ച)രാവിലെ 9 മണി മുതല്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വൈവിധ്യ പൂര്‍ണ്ണമായ പരിപാടികളാണ് ലൂക്കന്‍ വില്ലേജിലെ യൂത്ത് സെന്ററില്‍ സംഘടിപ്പിക്കുന്നത്.

ഇന്നലെ വൈകിട്ട് ബാലിയോവന്‍ കമ്യൂണിറ്റി സെന്ററില്‍ കാര്‍ണിവല്‍ ദീപം തെളിയ്ക്കാനെത്തിയത് അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ ഇരുപതോളം മാതാപിതാക്കളായിരുന്നു.അയര്‍ലണ്ടിലെ മുഴുവന്‍ പ്രവാസികളുടെയും മാതാപിതാക്കള്‍ക്കുള്ള സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്ന വേദി കൂടിയായി കൂടിയായി ദീപം തെളിയ്ക്കല്‍ പരിപാടികള്‍.

മലയാളിത്തനിമയുടെ അനുഗ്രഹവും ആശീര്‍വാദവും അര്‍പ്പിച്ചു കൊണ്ട് മാതാപിതാക്കള്‍ തെളിയിച്ച തിരി തോമസ് മാത്യു ക്ലോണ്‍ഡാല്‍കിന്‍ ഏറ്റുവാങ്ങി.

ഡബ്ലിനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമാണ് കേരളാ ഹൗസ് കാര്‍ണിവല്‍ വേദി.ഉല്‍ത്സവച്ഛായ തുളുമ്പുന്ന അരങ്ങുകള്‍ ഇവിടെ ഒരുക്കപ്പെടുന്നുണ്ട്.ഏതു പ്രായത്തില്‍ പെട്ടവര്‍ക്കുമുള്ള വിവിധങ്ങളായ പ്രോഗ്രാമുകള്‍ തയാറായിട്ടുണ്ട്.

കലയുടെ വര്‍ണ്ണചാര്‍ത്തും കായികവിനോദങ്ങളും ,മത്സര വേദികളുടെ ആഹ്ലാദാരവങ്ങളും ഒക്കെ ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്ക് ഉത്സവദിനമാവുകയാണ് വെള്ളിയാഴ്ച്ച.കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരളാ ഹൌസ് ഭാരവാഹികള്‍ അറിയിച്ചു

 abs4

 

abs2

abs1

abs 3

Scroll To Top