Friday December 09, 2016
Latest Updates

കേരള ഹൗസ് കാര്‍ണിവല്‍ ജൂലൈ 24 ന്, കലയും കരുത്തും,കരവിരുതുമൊരുക്കുന്ന ഐറിഷ് മലയാളികളുടെ വാര്‍ഷികോത്സവത്തിന് പ്രഖ്യാപനമായി

കേരള ഹൗസ് കാര്‍ണിവല്‍ ജൂലൈ 24 ന്, കലയും കരുത്തും,കരവിരുതുമൊരുക്കുന്ന ഐറിഷ് മലയാളികളുടെ വാര്‍ഷികോത്സവത്തിന് പ്രഖ്യാപനമായി

ഡബ്ലിന്‍: കേരളഹൗസ് ഒരുക്കുന്ന അഞ്ചാമത് മെഗാ കാര്‍ണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂലെ 24 ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക.സ്ഥിരം വേദിയായ ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടേറെ പുതുമുകളോടെയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, വാശിയേറിയ വടംവലി മത്സരം, അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി റസ്റ്റോറന്റുകളും അണിനിരക്കുന്ന നാടന്‍ ഫുഡ് ഫെസ്റ്റീവല്‍, കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ ബൗണ്‍സിംഗ് കാസിലുകള്‍, സാഹസികത തുളുമ്പുന്ന കുതിരസവാരി, ചിരിയുടെ മാലപ്പടക്കവുമായി ക്ലൗണ്‍, മൈലാഞ്ചിയിടല്‍, ഫേസ് പെയിന്റിംഗ്, വരയുടെ സൗന്ദര്യവുമായി കലാകാരന്‍മാര്‍ ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, വെച്ചുവാണിഭക്കച്ചവടം, സൗഹൃദ ചെസ് മത്സരം, വിസ്മയങ്ങളുമായി മാജിക് ഷോ, നിരവധി ഗായകര്‍ ഒരുക്കുന്ന സംഗീതവിരുന്ന് തുടങ്ങിയവ കാര്‍ണിവലിനെ വര്‍ണാഭമാക്കും.
മതത്തിന്റെയോ പ്രദേശത്തിന്റെയോ കൂട്ടായ്മകള്‍ക്കതീതമായി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമമാണ് കാര്‍ണിവലെന്ന് കേരളഹൗസ് ഭാരവാഹികള്‍ പറഞ്ഞു.kerala hs car2

Scroll To Top