Wednesday December 07, 2016
Latest Updates

പവല്‍ കുര്യാക്കോസിനും,ബിജു സിറ്റിവെസ്റ്റിനും,സിജു കുര്യനും കേരളാ ഹൗസ് കാര്‍ണിവല്‍ അവാര്‍ഡ്

പവല്‍ കുര്യാക്കോസിനും,ബിജു സിറ്റിവെസ്റ്റിനും,സിജു കുര്യനും കേരളാ ഹൗസ് കാര്‍ണിവല്‍ അവാര്‍ഡ്

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവലിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഡബ്ലിന്‍ മലയാളികളുടെ ഉത്സവമായ കേരളാ ഹൗസ് കാര്‍ണിവലില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്നവര്‍ക്കായി ഈ വര്‍ഷം മുതലാണ് സംഘടന ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഈ വര്‍ഷത്തെ കാര്‍ണിവലിന് മികച്ച പിന്തുണയും സഹകരണവും നല്‍കിയവര്‍ക്കുള്ള കേരളാ ഹൗസ് പുരസ്‌കാരങ്ങള്‍ക്ക് ബിജു സിറ്റി വെസ്‌റ് (മികച്ച വോളണ്ടിയര്‍ അവാര്‍ഡ്)പവല്‍ കുര്യാക്കോസ് സ്വോഡ്‌സ് (ബെസ്റ്റ് വെല്‍വിഷര്‍ അവാര്‍ഡ്)സിജു കുര്യന്‍ ലൂക്കന്‍(ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡ്)എന്നിവരെയാണ് തിരഞ്ഞെടുത്തത്.

കേരളത്തിലെ പോലീസ് സേനയില്‍ അംഗം കൂടിയായിരുന്ന ബിജു സിറ്റി വെസ്റ്റിന് ,കേരളാ ഹൗസ് കാര്‍ണിവല്‍ ചിട്ടയോടെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ബെസ്റ്റ് വോളണ്ടിയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്.

ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ കേരളാ ഹൗസ് കാര്‍ണിവലിന് വേണ്ട പിന്തുണയും പ്രചാരണവും നല്‍കി സഹായിച്ചത് മാനിച്ചാണ് പവല്‍ കുര്യാക്കോസിന് ബെസ്റ്റ് വെല്‍വിഷര്‍ അവാര്‍ഡ് നല്‍കാന്‍ സംഘടന തീരുമാനിച്ചത്.പവലിനെ കേരളാഹൗസ് എക്‌സിക്യൂട്ടിവിലേക്ക് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

കേരള ഹൗസ് കാര്‍ണിവലില്‍ ഏറെ ജനശ്രദ്ധ നേടിയ ടബസ്മാഷ് ടീമിന് നേതൃത്വം നല്‍കിയ സിജു കുര്യനാണ് ഈ വര്‍ഷത്തെ ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡ്.

എല്ലാ വര്‍ഷങ്ങളിലും ഈ മൂന്ന് അവാര്‍ഡുകളും സ്ഥിരമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചീഫ് കോര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോ ഓര്‍ഡിനേറ്റര്‍മാരായ സെന്‍ ബേബി,ഉദയ് നൂറനാട്, വിനോദ് ഓസ്‌കാര്‍,ജോണ്‍ കൊറ്റം,കാര്‍ണിവല്‍ കോ ഓര്‍ഡിനേറ്റര്‍മാരായിരുന്ന ബിനില കുര്യന്‍,ബിപിന്‍ ചന്ദ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.

Scroll To Top