Friday December 09, 2016
Latest Updates

റേഡിയോ കേട്ടുകൊണ്ട് ഭക്ഷണം തയ്യാറാക്കാന്‍ പറ്റുമോ ?ക്രിസ്തുമസ് സ്‌പെഷ്യല്‍ FM റേഡിയോ

റേഡിയോ കേട്ടുകൊണ്ട് ഭക്ഷണം തയ്യാറാക്കാന്‍ പറ്റുമോ ?ക്രിസ്തുമസ് സ്‌പെഷ്യല്‍  FM റേഡിയോ

ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ കോമഡിസീന്‍ നമുക്ക് എത്ര കണ്ടാലും വീണ്ടും ചിരിപൊട്ടും. മോഹന്‍ലാല്‍ റേഡിയോ കേട്ടുകൊണ്ട് ചിക്കന്‍ മസാല ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ മുകേഷ് വന്ന് റേഡിയോ മാറ്റി ടിവി വച്ച് വ്യായാമം ചെയ്യുമ്പോള്‍.മോഹന്‍ലാല്‍ ഇതറിയാതെ മുഴുവന്‍ കോഴിയെ വ്യായാമം ചെയ്യിക്കുന്നതാണ് രംഗം.

എന്നാല്‍ ഇന്ന് കാലം മാറി… നമുക്ക് ഏത് ഫുഡ് ഉണ്ടാക്കണമെങ്കിലും യു ട്യൂബ് സേര്‍ച്ച് ചെയ്താല്‍ മതി .

കേരളാ ഹൗസ് ലിഫി സൗണ്ട് 96.4 എഫ് എം റേഡിയോ ഈയാഴ്ച്ച ക്രിസ്തുമസ് സ്‌പെഷ്യല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് യൂ ടൂബ് വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്

ക്രിസ്തുമസ് സന്ദേശം നല്‍കിയത് ഫാ ആന്റണി നല്ലേക്കുന്നേലാണ്.


ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ത്രീ കോഴ്‌സ് മെനുവുമായി ജിജ ജോയ് റെസിപ്പി ടൈമില്‍ എത്തുന്നു.വാം ഫ്രൂട്ട് പഞ്ച് ,പിടി +കോഴി വറുത്തരച്ചത് ,അധികം ആരും ഉണ്ടാക്കി നോക്കാന്‍ ഇടയില്ലാത്ത ക്രിസ്തുമസ് പുഡിംഗുമാണ് വിഭവങ്ങള്‍ .

അതോടൊപ്പം ഷീബ ഷാറ്റ്‌സ് ,ജിജോ ജോസഫ്, ബിജു ജോര്‍ജ് ,ഷിമ്മി ജിമ്മി ,ബേബിമോള്‍ സജി,ലേഖ സുനില്‍ ,സിജു കുര്യന്‍ തുടങ്ങിയവര്‍ ആലപിച്ച കാരോള്‍ സോങ്ങും ഷീബയുടെ ഭക്തി ഗാനവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ യു ട്യൂബ് വെര്‍ഷന്‍ ഇറങ്ങിയത്.രേഷ്മ റാണിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത് .

കഴിഞ്ഞ എപ്പിസോഡിലെ ചോദ്യത്തിന് ശരിയുത്തരം അയച്ചവരില്‍ നിന്നും കൌണ്ടി വിക്ലൌയിലുള്ള ജിനി ജോണ്‍ അയര്‍ലണ്ട് സോണില്‍ നിന്നും,കാനഡയില്‍ നിന്നുള്ള ജിയോ ചാക്കോ ഇന്റര്‍നാഷണല്‍ സോണില്‍ നിന്നും അര്‍ഹരായി .

നിങ്ങളൊരു കലാകാരിയോ കലാകാരനോ അതോ ബ്യൂട്ടിഷനോ ഫാഷന്‍ ഡിസൈനറോ അഥവാ നല്ല കുക്കോ ആണെങ്കില്‍ എഫ് എം റേഡിയോ നിങ്ങളെ കാത്തിരിക്കുന്നു. അതുമല്ലെങ്കില്‍ ആര്‍ക്കെങ്കിലും ആശംസകള്‍ ഈ റേഡിയോ വഴി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു കൈമാറാവുന്നതാണ് .

കേരള ഹൌസ് FM റേഡിയോക്ക് വേണ്ടി ശ്യാം ഇസാദ് ആണ് ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി .

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍ എയര്‍ ലൈവ് വരുന്നത് .ജനുവരി 18 ന് രാവിലെ 11.30 മണിയ്ക്കാണ് അടുത്ത റേഡിയോ പ്രോഗ്രാം. റേഡിയോ പ്രോഗ്രാമില്‍ പുതിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ 0862349138 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Scroll To Top