Saturday December 03, 2016
Latest Updates

യൂറോപ്യന്‍ പെണ്ണിനെ കെട്ടാന്‍ മലയാളിയ്ക്ക് എന്തിനാണ് വിലക്ക് ?ഹൈക്കോടതി വിധി ശ്രദ്ധേയമാവുന്നു 

യൂറോപ്യന്‍ പെണ്ണിനെ കെട്ടാന്‍ മലയാളിയ്ക്ക് എന്തിനാണ് വിലക്ക് ?ഹൈക്കോടതി വിധി ശ്രദ്ധേയമാവുന്നു 

കൊച്ചി:യൂറോപ്യന്‍ യുവതിയുമായി പ്രേമത്തിലായ മലയാളിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ച സബ് രജിസ്റ്റാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി.

ബള്‍ഗേറിയക്കാരിയായ സ്റ്റെഫ്ക പാവ്‌ലോവയാണ് മലപ്പുറം സ്വദേശിയായ കൃഷ്ണപ്രസാദിന്റെ മനസിനെ കീഴടക്കി മലയാളത്തിന്റെ വധുവായി എത്താന്‍ തയ്യാറായത്. അവരുടെ നിഷ്‌കളങ്ക സ്‌നേഹത്തിനു മുന്നില്‍ വീട്ടുകാരും,ബന്ധുക്കളും ഒക്കെ സമ്മതവുമായി വന്നിട്ടും വില്ലനായത് മേലാറ്റൂര്‍ സബ് രജിസ്റ്റാര്‍ ആയിരുന്നു.ഒരു ഇന്ത്യന്‍ പൗരന്‍ രജിസ്റ്റര്‍ ആഫിസില്‍ വെച്ചു വിദേശ പൗരയെ വിവാഹം കഴിക്കുന്നതിന് നിയമത്തില്‍ വകുപ്പില്ലെന്നയിരുന്നു രജിസ്റ്റാരുടെ വിചിത്രമായ കണ്ടെത്തല്‍.

പ്രേമത്തിന് കണ്ണില്ലെന്നും ,വിദേശിയാണോ സ്വദേശിയാണോ എന്ന് നോക്കാതെയാണ് കാമദേവന്‍ ഇടപെടുന്നതെന്നും പറഞ്ഞു നോക്കിയിട്ടും രജിസ്റ്റര്‍ നിലപാടില്‍ നിന്നും കടുകിടെ മാറിയില്ല.

നിരാശയോടെ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. അപേക്ഷ സ്വീകരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ് നല്കുകയും ചെയ്തു. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനാണ് ഉത്തരവ് നല്‍കിയത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാനാണ് വിധി.വിവാഹം മുടക്കാന്‍ കാരണക്കാരനായ മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ തന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കേണ്ടി വരും 

Scroll To Top