Friday December 02, 2016
Latest Updates

മണലൂരും,ഉടുംബന്‍ ചോലയും,കുട്ടനാടുമടക്കം  10 സീറ്റുകള്‍ നേടുമെന്ന് എന്‍.ഡി.എ. മുന്നണി

മണലൂരും,ഉടുംബന്‍ ചോലയും,കുട്ടനാടുമടക്കം  10 സീറ്റുകള്‍ നേടുമെന്ന് എന്‍.ഡി.എ. മുന്നണി

തിരുവനന്തപുരം: ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണി പത്തു മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ റിപ്പോര്‍ട്ട്. അവസാനവട്ട അവലോകനത്തിനായി ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് കുമ്മനം സംസ്ഥാന നേതത്വത്തിന്റെ വിലയിരുത്തല്‍ അവതരിപ്പിച്ചത്.


രണ്ടാം സ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്ന 14 മണ്ഡലങ്ങളുടെ പട്ടികയും അമിത് ഷായ്ക്കു കൈമാറി.നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, മണലൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉടുമ്പന്‍ചോല, കുട്ടനാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്കു ജയപ്രതീക്ഷയുള്ളത്. എന്‍.ഡി.എയെ തോല്‍പ്പിക്കാനായി ഇടത്, വലത് മുന്നണികള്‍ മുസ്ലിം വോട്ട് ധ്രുവീകരണമുണ്ടാക്കുമെന്നും ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു. ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്കു കിട്ടുമെന്നും ഹിന്ദു വോട്ടുകള്‍ നേടി രാജഗോപാല്‍ ജയിക്കുമെന്നുമാണു കണക്കുകൂട്ടല്‍.

സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, കുന്നമംഗലം, ആറന്മുള, റാന്നി, കോവളം, കാട്ടാക്കട, നെടുമങ്ങാട്, പാറശാല, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, പുതുക്കാട്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളാണു രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നവ. ഒത്തിണക്കമുള്ള പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പില്‍ പ്രമുഖ ശക്തിയായി മാറാന്‍ ബി.ജെ.പിക്കു കഴിഞ്ഞെന്നും പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ വരവ് ഗുണം ചെയ്‌തെന്നും റിപ്പോര്‍ട്ട് പറയുന്നു

Scroll To Top