Sunday December 04, 2016
Latest Updates

കേരളം നാളെ ബൂത്തിലേയ്ക്ക് , വിധി നിര്‍ണ്ണയിക്കുക ബി ഡി ജെ എസ്സും,ബിജെപിയും

കേരളം നാളെ ബൂത്തിലേയ്ക്ക് , വിധി നിര്‍ണ്ണയിക്കുക ബി ഡി ജെ എസ്സും,ബിജെപിയും

തിരുവനന്തപുരം:കേരളം പോളിംഗ് ബൂത്തിലെത്താന്‍ ഇനി വെറും 24 മണിക്കൂര്‍ കൂടി മാത്രം.ആവേശതിരയിലേറി പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം.

ഏറെ പ്രതീക്ഷയിലാണു മൂന്നു മുന്നണികളും ജനവിധിക്ക് തേടുന്നത്. ഏറെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്.. അവസാന ഘട്ടത്തിലും കാറ്റ് എങ്ങോട്ട് എന്നു പറയാന്‍ കഴിയുന്നില്ലെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 30ല്‍പ്പരം മണ്ഡലങ്ങളില്‍ ആരു ജയിക്കുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. മൂന്നാം മുന്നണിയുടെ സ്വാധീനമാണ് ഈ മണ്ഡലങ്ങളെ നിര്‍ണായകമാക്കുന്നത്. അടിയുറച്ച കോട്ടകള്‍ നലനിര്‍ത്താന്‍ കഴിയുമെന്നും അതുവഴി ഭരണം പിടിക്കാമെന്നുമാണ് ഇടതു വലതു മുന്നണികള്‍.ഇതുവരെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ കൂടുതല്‍ സജീവമാക്കി, ആടിയുലയുന്ന വോട്ടുകള്‍ അടുപ്പിച്ചു നിര്‍ത്താനുള്ള തന്ത്രപ്പാടിലാണ്ഇനിയുള്ള ദിവസങ്ങള്‍.

ബി  ഡി ജെ എസ്സും ,ബി ജെ പിയും ചേര്‍ന്നുണ്ടാക്കിയ പുതിയ സഖ്യത്തിന്റെ സ്വാധീനം ആരെയാണ് വീഴ്ത്തുന്നത് എന്ന് കണ്ടറിയണം.ഇത് വരെ കേരളം ദര്‍ശിച്ചിട്ടില്ലാത്ത അപൂര്‍വമായ രാഷ്ട്രീയ ധ്രുവീകരണമാണ് ഇത്തവണ ഉണ്ടാവുകയെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്., മാര്‍ജിന്‍ ഫോക്കസ് ഗ്രൂപ്പ് മണ്ഡലങ്ങള്‍ തോറും നടത്തിയ നടത്തിയ പഠനമനുസരിച്ച് തുല്യനിലയിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കുന്നത്.ബഹുദൂരം മുമ്പോട്ടു പോകുമെന്ന് വിചാരിച്ചിരിക്കുന്ന ഇടതുപക്ഷമുന്നണി ഭരണത്തിലേയ്ക്ക് കഷ്ടിച്ച് കടന്നുകൂടിയേക്കും എന്നാണ് അവസാന ഘട്ട സര്‍വേകള്‍ വ്യക്തമാകുന്നത്.

Scroll To Top