Friday December 09, 2016
Latest Updates

എക്‌സിറ്റ് പോളുകള്‍ എല്‍ ഡി എഫിന് അനുകൂലം,ഭരണതുടര്‍ച്ച ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

എക്‌സിറ്റ് പോളുകള്‍ എല്‍ ഡി എഫിന് അനുകൂലം,ഭരണതുടര്‍ച്ച ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി:പോളിംഗ് കഴിഞ്ഞയുടന്‍ പുറത്തുവന്ന രണ്ട് എക്‌സിറ്റ് പോള്‍ സര്‍വേകളും എല്‍ ഡി എഫിന് അനുകൂലം.

കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് നേട്ടം കൊയ്യുമെന്നാണ് ടുഡേയ്‌സ് ചാണക്യ പ്രവചിച്ചിട്ടുള്ളത്. 49 ശതമാനം പേര്‍ അധികാരമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍.ഡി.എഫ് 88 മുതല്‍ 101 വരെ സീറ്റു നേടുമെന്നാണ് ഇന്ത്യ ടുഡേ–ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.

യു.ഡി.എഫ് 38 മുതല്‍ 41 വരെ സീറ്റുകളില്‍ ഒതുങ്ങും. ബി.ജെ.പിക്ക് മൂന്നു വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെയും സീറ്റുകള്‍ ലഭിച്ചേക്കും. എല്‍.ഡി.എഫിന് 43 ശതമാനവും യു.ഡി.എഫിന് 35 ശതമാനവും ബി.ജെ.പിക്ക് 11 ശതമാനവും വോട്ടുകള്‍ ലഭിക്കും.

പുറത്തു വന്ന ആകെ 6 സര്‍വേകളില്‍ 4 എണ്ണം എല്‍ ഡി എഫിനു പിന്തുണ കൂടുന്നതായി വ്യക്തമാക്കുന്നു.
എന്നാല്‍ യഥാര്‍ഥ ഫലങ്ങള്‍ വരുമ്പോള്‍ യൂ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.

എല്‍.ഡി.എഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍.ഡി.എക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.

അസമില്‍ 7993 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേആക്‌സിസ് എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്നു.

അതേസമയം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍ പറയുന്നു.

തമിഴ് നാട്ടില്‍ ജയലളിത പിന്നിലാവും എന്നാണ് സര്‍വേഫലങ്ങള്‍.

Scroll To Top