Saturday December 03, 2016
Latest Updates

കേരളാ ഇലക്ഷന്‍:96.4 ലിഫി സൌണ്ട് എഫ് എം ചര്‍ച്ച

കേരളാ ഇലക്ഷന്‍:96.4 ലിഫി സൌണ്ട് എഫ് എം ചര്‍ച്ച

കേരളത്തില്‍ മീനച്ചൂടിനോട് മത്സരിച്ചു കൊണ്ട് ഇലക്ഷന്‍ പ്രചാരണങ്ങളും മറ്റും തകൃതിയായി നടക്കുന്ന ഈ സമയത്ത് പ്രവാസികളായ നിരവധി പേരുടെയും മനസ്സ് നാട്ടിലാണ് എന്ന് നിസ്സംശയം പറയാം.കേരളത്തില്‍ നിരവധി മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ ഒന്നിനൊന്ന് മത്സരിക്കുകയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍.ചില സ്ഥാനാര്‍ഥികള്‍ കുതിക്കുബോള്‍ ചിലര്‍ കിതയ്ക്കുന്നു.

പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ അയര്‍ലണ്ടിലും വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുവേണ്ടി നാട്ടിലെ പോലെ വോട്ടറെ നേരിട്ടു കണ്ടു വോട്ടു ചോദിക്കാനായി രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒരുങ്ങിയേനെ.അതിനു വേണ്ടി ഇനിയും കാത്തിരിക്കണം,എന്നിരുന്നാലും രാഷ്ട്രിയ ചിന്തകള്‍ക്കും ആരോപണപ്രത്യാരോപണങ്ങള്‍ക്കും ഒരു കോട്ടവും തട്ടിയിട്ടില്ല, അതു വീണ്ടും ആളിക്കത്തിയിട്ടെയുള്ളൂ.നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന സംഭവങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ലല്ലോ എന്നൊരു വ്യസനമാണ് പലര്‍ക്കുമുള്ളത് എന്നു തോന്നുന്നു.

പക്ഷെ ഫേസ്ബുക്ക് വഴിയും വാട്ട്‌സ്ആപ്പ് വഴിയും വളരെ സജീവമായിത്തന്നെ സംവാദങ്ങള്‍ നടക്കാറുണ്ട് .

കേരള ഇലക്ഷന്‍ 2016 നോട് അനുബന്ധിച്ച് നേരിട്ടൊരു സംവാദമാണ് ലിഫി സൌണ്ട് എഫ് എം റേഡിയോയില്‍ ഇത്തവണ നടന്നത്.വീഡിയോ താഴെ കാണാം

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ്

 ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി

Scroll To Top