Tuesday January 17, 2017
Latest Updates

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു.കേരളത്തിലെ 2.56 കോടി വോട്ടര്‍മാര്‍  മെയ് 16  ന് പോളിംഗ് ബൂത്തിലെത്തും.

വിവിധ സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഇന്ന് മുതല്‍ നടപ്പില്‍ വന്നു.
മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികള്‍:

പശ്ചിമ ബംഗാള്‍:ഏപ്രില്‍ 4,11,17,21,25,30 മെയ് 5
തമിഴ്‌നാട് : മെയ് 16
ആസാം:ഏപ്രില്‍ 4,11
പോണ്ടിച്ചേരി: മെയ്16

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം ഇന്ന് ചേര്‍ന്നാണ് തിയതി പ്രഖ്യാപനം നടത്തിയത്.

എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മെയ് 19ന് വോട്ടെണ്ണല്‍ നടത്തും.

കേരളത്തിനൊപ്പം തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത് സേനാവിന്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാലാണ് പ്രഖ്യാപനം വൈകിയത്.

Scroll To Top