Friday December 09, 2016
Latest Updates

കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ തര്‍ക്കം,മാണി രാജി വെയ്ക്കണമെന്ന് ആവശ്യം 

കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ തര്‍ക്കം,മാണി രാജി വെയ്ക്കണമെന്ന് ആവശ്യം 

കോട്ടയം:ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ മന്ത്രി കെ.എം മാണിയും പി.സി ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിയാക്കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചു. പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനം ഉണ്ടാകുമെന്നും മാണി പറഞ്ഞിരുന്നുവെന്നും പി.സി ജോര്‍ജ് യോഗത്തില്‍ വെളിപ്പെടുത്തി.

മാണി രാജിവെയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പി.സി ജോര്‍ജ് അനുകൂലിയായ മുന്‍ കല്ലുപ്പാറ എം എല്‍ എ  ടി എസ്  ജോണാണ് മാണിയുടെ രാജി ആവശ്യപ്പെട്ടത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മാറി നില്‍ക്കേണ്ടതായിരുന്നു. മാണിക്ക് ഒറ്റയ്ക്ക് മാറാന്‍ മടിയായിരുന്നെങ്കില്‍ എല്ലാവരും മാറി നില്‍ക്കണമായിരുന്നുവെന്നും ആവശ്യമുയര്‍ന്നു.

അതേസമയം, താന്‍ രാജിവെയ്ക്കണമെന്ന് പറയാന്‍ പി.സി ജോര്‍ജ് ആരാണെന്ന് കെ.എം മാണി പ്രതികരിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.

Scroll To Top