Monday December 05, 2016
Latest Updates

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് ,ജോസഫ് മാണിയ്‌ക്കൊപ്പം രാജി വെയ്ക്കില്ല 

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് ,ജോസഫ് മാണിയ്‌ക്കൊപ്പം രാജി വെയ്ക്കില്ല 

തിരുവനന്തപുരം:കെ എം മാണി മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉയര്‍ത്തി ഒപ്പം രാജിവേയ്‌ക്കേണ്ട എന്ന പി ജെ ജോസഫിന്റെ തീരുമാനം പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടാക്കുന്നു
കേരള രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കേരളാ കോണ്‍ഗ്രസ്.
ബാര്‍ കോഴക്കേസില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ക്കു വിധേയനായ മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും യു.ഡി. എഫിലെ ഘടകകക്ഷികളും പ്രതിപക്ഷപാര്‍ട്ടികളും ഒന്നടങ്കം രംഗത്തെത്തിയപ്പോള്‍ രാജിയല്ലാതെ മാണിയ്ക്ക് വഴിയുണ്ടായില്ല. മാണിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന കോണ്‍ഗ്രസിന്റെ സ്വരം മുഖ്യമന്ത്രി തന്നെ കെ എം മാണിയെ അറിയിച്ചതോടെ അദ്ദേഹം നിരാശനായ മാണി കീഴടങ്ങുകയായിരുന്നു.

മാണിയെ സംരക്ഷിക്കുന്നു എന്ന ചീത്തപ്പേരു സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു പോലും കേട്ടു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി മാണിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപടിലായിരുന്നു കെ.എം. മാണിയും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും സ്വീകരിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

മാണി രാജിവച്ചാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കി കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം.

അതിനിടെ കേരള കോണ്‍ഗ്രസ് രണ്ടു തട്ടിലായി. പി. ജെ. ജോസഫ് അനുകൂലികള്‍ മാണി രാജി വയ്ക്കണം എന്ന അഭിപ്രായമുയര്‍ത്തി. 

മാണി രാജിവയ്ക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജി വെയ്ക്കണമെന്ന  ആവശ്യത്തോട് അനുകൂല നിലപാടല്ല ജോസഫ് വിഭാഗത്തിനുള്ളത്. മാണിയുടെ രാജിയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

മാണിക്കു വേണ്ടി ബലിയാടാവാന്‍ ജോസഫ് വിഭാഗം തയ്യാറായില്ല. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ജോസഫ് വിഭാഗം പി.ജെ. ജോസഫിന്റെ തിരുവനന്തപുരത്തെ വസതിയില്‍ യോഗം ചേര്‍ന്നുപ്പോള്‍ മോന്‍സു ജോസഫും ടി യൂ കുരുവിളയുമടക്കമുള്ള നേതാക്കള്‍ വേണ്ടി വന്നാല്‍ മാണിയെ തള്ളിപ്പറയാന്‍ ജോസഫിനെ നിര്‍ബന്ധിച്ചുവെന്നാണ് അറിയുന്നത്.
പിളര്‍പ്പിനു വരെ കാരണമായേക്കാവുന്ന പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് കേരള കോണ്‍ഗ്രസ്.ഇതേസമയം,മാണി രാജിവച്ചില്ലെങ്കില്‍ പോലും കേരളാ കോണ്‍ഗ്രസ് പിളരാനും സാദ്ധ്യതയുണ്ട്. 

മാണി രാജിവയ്ക്കണമെന്നും മാണിക്കൊപ്പം തങ്ങള്‍ രാജിവയ്ക്കില്ലെന്നും ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കിയതോടെ,അഭിപ്രായവ്യത്യാത്തിന്റെ പേരില്‍ മാണിയുടെ പാര്‍ട്ടി പിളരുകയാണ് എന്ന സൂചനയാണുള്ളത് 

Scroll To Top