Sunday December 11, 2016
Latest Updates

കേരളാ കോണ്‍ഗ്രസില്‍ രാജി തുടരുന്നു,വക്കച്ചന്‍ മറ്റത്തില്‍ ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം

കേരളാ കോണ്‍ഗ്രസില്‍ രാജി തുടരുന്നു,വക്കച്ചന്‍ മറ്റത്തില്‍ ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും പിന്നാലെ കേരള കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സംസ്ഥാന ജനറല്‍ സെക്രട്ടറി വക്കച്ചന്‍ മറ്റത്തില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുര, സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറി മൈക്കിള്‍ ജെയിംസ് എന്നിവരാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഇന്ന് രാജിവെച്ചത്.

വക്കച്ചന്‍ മറ്റത്തില്‍ മുന്‍ രാജ്യസഭ എംപിയായിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടുപോന്ന മൂന്നുപേരും ഫ്രാന്‍സിസ് ജോര്‍ജിനു പിന്തുണ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാല, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് ഇനിയും ധാരാളം പേരും, യൂത്ത് ഫ്രണ്ടിലെ ഒരു വിഭാഗവും വൈകാതെ തങ്ങള്‍ക്കൊപ്പം കൂടുമെന്ന് വക്കച്ചന്‍ മറ്റത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top