Wednesday January 24, 2018
Latest Updates

കോണ്‍ഗ്രസിനെ തള്ളിപറയാതെ മാണിയെ ബി ജെ പി കൂട്ടില്ല,ചരല്‍ക്കുന്ന് ക്യാമ്പിലും ആശയക്കുഴപ്പം

കോണ്‍ഗ്രസിനെ തള്ളിപറയാതെ മാണിയെ ബി ജെ പി കൂട്ടില്ല,ചരല്‍ക്കുന്ന് ക്യാമ്പിലും ആശയക്കുഴപ്പം

തിരുവനന്തപുരം: എല്‍ഡിഎഫിനോടും യുഡിഎഫിനോടും സമദൂരത്തിലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ. എം. മാണി. ആരുടേയും പിന്നാലെ പോകേണ്ട ഗതികേട് കേരള കോണ്‍ഗ്രസിനില്ലെന്നും തീരുമാനം ഞായറാഴ്ചയുണ്ടാകുമെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് യുഡിഎഫ് ക്യാമ്പ് ഉപേക്ഷിക്കുകയാണെന്ന വ്യക്തമായ സുചനയാണ് മാണിയുടെ വാക്കുകളിലുള്ളത്.

കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മാണിയുടെ അഭിപ്രായ പ്രകടനം.

ഒറ്റയ്ക്കു നില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നു മാണി അവകാശപ്പെട്ടു.

യുഡിഎഫില്‍ നിന്നും ഒരുപാട് വേദനകള്‍ അനുഭവിച്ചിട്ടുണ്ട്. മുന്നണിയില്‍ നിന്നു കിട്ടിയത് നിന്ദയും പീഡനവും മാത്രം.
മുന്നണിയിലെ പരസ്പര വിശ്വാസവും സഹായവും ഇല്ലാതായതായി മാണി പറഞ്ഞു.

ആരും വിരട്ടാന്‍ നോക്കേണ്ടെന്നു പറഞ്ഞ മാണി ആരോടും പകയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് തറവാടിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മാണി പറഞ്ഞു.

മാണി ബി ജെ പിയുമായി ബന്ധം ചേരേണ്ടതില്ലെന്ന പൊതുവികാരമാണ് ക്യാമ്പില്‍ ഉയര്‍ന്നതെന്നാണ് സൂചന. അത്തരമൊരു നീക്കമുണ്ടായാല്‍ അത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നും ക്യാമ്പില്‍ അഭിപ്രായമുണ്ടായി.മാത്രമല്ല കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാതെ ബി ജെ പി മുന്നണിയിലേക്ക് വരേണ്ടതില്ലെന്നു ചില ബി ജെപി നേതാക്കള്‍ മാണിവിഭാഗത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടത്രെ.

കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കേണ്ടെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു. തൃശൂര്‍,ഇടുക്കി,എറണാകുളം ജില്ലാക്കമ്മിറ്റികളാണ് അഭിപ്രായം വ്യക്തമാക്കിയത്. സമദൂര നിലപാന്റെ പ്രായോഗികതയെക്കുറിച്ചും ക്യാമ്പില്‍ സംശയമുയര്‍ന്നു. ഇടുക്കി ജില്ലാകമ്മിറ്റിയാണ് സമദൂരത്തിന്റെ പ്രായോഗികത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.ജോസഫിന്റെ വാശിയ്ക്ക് ഇന്ന് മാണി വഴങ്ങി സമദൂരത്തിലേയ്ക്ക് പോകുക തന്നെ ചെയ്യും.

.

Scroll To Top