Saturday March 24, 2018
Latest Updates

ക്ഷേമ പദ്ധതികളുമായി തോമസ് ഐസക്കിന്റെ കന്നിബജറ്റ്,പ്രവാസികള്‍ക്കും സ്വാന്തനം

ക്ഷേമ പദ്ധതികളുമായി തോമസ് ഐസക്കിന്റെ കന്നിബജറ്റ്,പ്രവാസികള്‍ക്കും സ്വാന്തനം

തിരുവനന്തപുരം:എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി പുതിയ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്കും കാര്യമായ സ്വാന്തനം.വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്സിഡി മുന്‍കൂറായി നല്‍കും. പ്രവാസികളുടെ പുനരധിവാസപാക്കേജിനായി 24 കോടി രൂപ വകയിരുത്തി. നോര്‍ക്ക വകുപ്പിന് 28 കോടി രൂപ മാറ്റിവെച്ചു.
ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചാണ് ബജറ്റ് അവതരണം ധനമന്ത്രി ആരംഭിച്ചത്. പിണറായി സര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ പരിവര്‍ത്തനത്തിലേയ്ക്കുള്ള സൂചികയാണ് ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്നും സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് അവസാനിക്കുന്നെന്നും ധനമന്ത്രി വ്യക്തമാക്കി. വരും വര്‍ഷം റവന്യുകമ്മി 20000 കോടി കവിയുമെന്നും ആഭ്യന്തര വരുമാനം ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനങ്ങള്‍

ആരോഗ്യമൊഴികെയുള്ള തസ്തികകള്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കില്ല.

ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം

60 കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷന്‍

എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തും

പെന്‍ഷന്‍ ബാങ്ക് വഴിയാക്കും

പണി തീരാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി

5 വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിട പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കും.

പദ്ധതി വിപുലീകരിക്കുന്നതിന് 50 കോടി വകയിരുത്തും.

ഓണത്തിന് മുമ്പ് കുടിശ്ശിക കൊടുത്ത് തീര്‍ക്കും.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി

വീടൊന്നിന് രണ്ട് ലക്ഷം ധനസഹായംtho buj

അന്ധരായവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നര കോടി.

മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി

2008ലെ പോലെ മാന്ദ്യ വിരുദ്ധ പാക്കേജ് നടപ്പാക്കും

12000കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കേജ്

ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി.

ആകെ 20000കോടിയുടെ അടങ്കല്‍

നിക്ഷേപ നിധി രൂപീകരിക്കാന്‍ പുതിയ സംവിധാനം

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്

പൊതു മേഖലയില്‍ മരുന്ന് കമ്പനി

പച്ചക്കറി കൃഷിയില്‍ കൂട്ടായ്മ

പച്ചക്കറി വിപണന സഹായത്തിന് 25 കോടി

നെല്‍ സംഭരണത്തിന് 385 കോടി

ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

വയല്‍ നികത്തല്‍ വ്യവസ്ഥ നിര്‍ത്തലാക്കി

നാളികേര വികസനത്തിന് നൂറ് കോടി

റബര്‍ ഉത്തേജന പാക്കേജ് തുടരും

പെട്രോള്‍ സെസ്സും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേയ്ക്ക്

റബര്‍ വിലസ്ഥരതാ പദ്ധതിയിലേക്ക് 500 കോടി

അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി

കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി

മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി

വിഴിഞ്ഞം പുനരധിവാസത്തിന് 25 കോടി

തീരസംരക്ഷണ പരിധിയില്‍ നിന്ന് സ്വയം ഒഴിഞ്ഞ് മാറുന്നവര്‍ക്ക് പത്ത് ലക്ഷം

കയര്‍ വിലസ്ഥരതാ ഫണ്ട് നൂറ് കോടിയാക്കി

തൊഴിലാളികള്‍ ഉദ്പാദിപ്പിക്കുന്ന എല്ലാ കയറും കയര്‍ ഫെഡ് സംഭരിക്കും

കശുവണ്ടി മേഖലയ്ക്ക് 100 കോടി

സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം

കണ്ണൂരിലെ ദിനേശ് സഹകരണ സംഘത്തിന് എട്ട് കോടി

പൊതുവിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്താന്‍ 1000 കോടി

എല്ലാം മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍

ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഹൈടെക്കാക്കും

5 വര്‍ഷം കൊണ്ട് 1000 സ്‌കൂളുകളുടെ നിലവാരമുയര്‍ത്തും

എയ്ഡഡ് സ്‌കൂളുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും

സര്‍ക്കാര്‍ കോളേജുകളുടെ നവീകരണത്തിന് 500 കോടി

തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്

ആശുപത്രി വികസനത്തിന് 1000 കോടി

തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍

തിരുവനന്തപുരം മെഡി. കോളേജ് എയിംസ് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും

വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ നികത്തും

അഞ്ച് വര്‍ഷത്തേയ്ക്ക് വെള്ളക്കരം കൂട്ടില്ല

വാട്ടര്‍ അതോറിറ്റിയുടെ 1040 കോടിയുടെ പലിശയും പിഴപലിശയും എഴുതി തള്ളി

വാട്ടര്‍ അതോറിറ്റിക്ക് 2064 കോടി രൂപ അനുവദിച്ചു

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി. ഇതിനായി 50 കോടി

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്‌ക്കാരിക സമുച്ചയം

12000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്

എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍. ഇതിനായി 500 കോടി വകയിരുത്തി

ഡോഡ് പാലം എന്നിവയ്ക്കായി 5000 കോടി

68 പാലങ്ങള്‍ക്ക് 1475 കോടി

4 അണ്ടര്‍പാസേജിന് 5 കോടി

8 ഫ്‌ലൈഓവറുകള്‍ക്ക് 150 കോടി

17 ബൈപാസുകള്‍ 385 കോടി

137 പുതിയ റോഡുകള്‍ നിര്‍മ്മിക്കാന്‍ 2087 കോടി

ശബരി റെയില്‍പാതയ്ക്കുള്ള സംസ്ഥാന വിഹിതം 50 കോടി

എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം

1000 വീടുകളുടെ ടെറസില്‍ സൗരോര്‍ പാനല്‍ സ്ഥാപിക്കാന്‍ 200 കോടി

കെഎസ്ആര്‍ടിസിക്ക് രക്ഷാ പാക്കേജ്

കെഎസ്ആര്‍ടിക്ക് 1000 സിഎന്‍ജി ബസുകള്‍

5 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി പൂര്‍ണമായും സിഎന്‍ജി ആയി മാറും

ജലഗതാഗതത്തിന് 400 കോടിയുടെ വികസനം

പൊന്മുടിയിലേക്ക് റോപ് വേ സൗകര്യത്തിന് 200 കോടി രൂപ

വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 5100 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു

മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണപദ്ധതി നടപ്പാക്കും ഇതിനായി 100 കോടി

ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും

കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും.

പുതിയ കെട്ടിട്ടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നൊവേഷന്‍ സോണിന് 225കോടി, ടെക്‌നോപാര്‍ക്കിന് 750 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ.

സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി.

ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ

ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും

ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി

നോര്‍ക്ക വകുപ്പിന് 28 കോടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്.

പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി

വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും

ഐടി മേഖലയ്ക്ക് മാന്ദ്യപുനരുദ്ധാരണ പാക്കേജില്‍ 1300 കോടി

5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം

പുതുതായി പ്രഖ്യാപിച്ച മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിട്ടം പണിയാന്‍ 100 കോടി.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി

വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും

ശുചിത്വമിഷന് 26 കോടി

കുടുംബശ്രീക്ക് 200 കോടി

നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും

ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍.

മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം.

60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം.

പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍

അഴീക്കല്‍ തുറമുഖത്തിന് 500 കോടി

തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി

ത്രിതലപഞ്ചായത്ത്, നഗരസഭാ എന്നിവയ്ക്ക് 5000 കോടി

കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി.

വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി.

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം.

അഗ്‌നിശമന വകുപ്പിന് 39 കോടി.

അഗ്‌നിശമനസേനയ്ക്ക് 39 കോടി.

അടൂര്‍,കൊയിലാണ്ടി,കൊങ്ങാട്,സെക്രട്ടേറിയേറ്റ്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥാപിക്കും.

ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും, സമ്മാനഘടനയില്‍ മാറ്റം വരുത്തും.

പോലീസ് നവീകരണത്തിന് 40 കോടി , ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി.

സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി.

അച്ചന്‍കോവില്‍ പിണറായി പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി.

Scroll To Top