Sunday December 04, 2016
Latest Updates

പ്രതിപക്ഷത്തിന്റെ വെല്ലുവിളിയ്ക്ക് പുല്ലുവില .കെ എം മാണി ബജറ്റ് അവതരിപ്പിച്ചു 

പ്രതിപക്ഷത്തിന്റെ വെല്ലുവിളിയ്ക്ക് പുല്ലുവില .കെ എം മാണി ബജറ്റ് അവതരിപ്പിച്ചു 

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മന്ത്രി കെ എം മാണി കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ചു.ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ പ്രഖ്യാപനത്തിനിടെ ധനമന്ത്രി കെ.എം മാണി നിയമസഭാ ഹാളിലെത്തി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.. വാച്ച് & വാര്‍ഡിന്റെ കനത്ത സുരക്ഷയിലാണ് ധനമന്ത്രി നിയമസഭാ ഹാളിലെത്തിയത്. ഭരണപക്ഷ എംഎല്‍എമാരുടെ കനത്ത സുരക്ഷയിലാണ് കെ.എം മാണി ബജറ്റ് അവതരിപ്പിച്ചത്.

മന്ത്രിയ്ക്ക് എതിരെ എന്താരോപണം ഉണ്ടായാലും സഭയില്‍ പ്രതിപക്ഷം കാട്ടിയ ബഹളം സഭയുടെ അന്തസ് നശിപ്പിച്ചു കളയും വിധമാണെന്നാണ് നിയമസഭാ ദൃശ്യങ്ങള്‍ വഴി തെളിയുന്നത്.

സഭാനടപടികള്‍ ആരംഭിക്കാനെത്തിയ സ്പീക്കറെ ഡയസിലേക്ക് പ്രവേശിപ്പിക്കാതെ പ്രതിപക്ഷം തടഞ്ഞിരുന്നു. സ്പീക്കര്‍ക്ക് കടന്നുവരാനുള്ള വഴി തടഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നേരത്തെ സ്പീക്കറെ തടഞ്ഞു. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളും കസേരയും കമ്പ്യൂട്ടറും പ്രതിപക്ഷ എംഎല്‍എമാര്‍ മറിച്ചുവിട്ടു. തുടര്‍ന്ന് വാച്ച് & വാര്‍ഡ് ഒരുക്കിയ സുരക്ഷയില്‍ സ്പീക്കര്‍ എത്തിയത്.

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമായിരിക്കും മാണി എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി ആദ്യം ഹാളിലെത്തി. പിന്നീടാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷയിലാണ് മാണി ഹാളിലെത്തിയത്.

മാണി ഹാളിലെത്തുന്നത് തടയാന്‍ പ്രതിപക്ഷം അഞ്ചംഗ എംഎല്‍എ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും ഭരണപക്ഷ എംഎല്‍എമാരും വാച്ച് & വാര്‍ഡും ഒരുക്കിയ സുരക്ഷയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ശ്രമം വിലപ്പോയില്ല

Scroll To Top