Tuesday January 17, 2017
Latest Updates

ലഡു വിതരണം ചെയ്തു ഭരണപക്ഷം,ഉപകരണങ്ങള്‍ തകര്‍ത്ത് ദേഷ്യം തീര്‍ക്കാന്‍ പ്രതിപക്ഷം 

ലഡു വിതരണം ചെയ്തു ഭരണപക്ഷം,ഉപകരണങ്ങള്‍ തകര്‍ത്ത് ദേഷ്യം തീര്‍ക്കാന്‍ പ്രതിപക്ഷം 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ സമരത്തെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ഭരണപക്ഷം ലഡു വിതരണം ചെയ്തു. എന്നാല്‍ സ്പീക്കറുടെ ഇരുപ്പിടവും കമ്പ്യൂട്ടറുമെല്ലാം തകര്‍ത്തുകൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. മാണിക്ക് നേരെ പ്ലക്കാര്‍ഡുകള്‍ എറിയുകയും ചെയ്തു.

മാണിക്കരികെ എത്താനുള്ള പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം ഭരണപക്ഷ എംഎല്‍എമാരായ പി.കെ ബഷീര്‍, കെ.എം ഷാജി, തോമസ് ഉണ്ണിയാടന്‍, ഷാഫി പറമ്പില്‍, മന്ത്രിയായ ഷിബു ബേബി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തടഞ്ഞു.

Scroll To Top