Wednesday January 17, 2018
Latest Updates

ചാനലുകളും ഇടതുപക്ഷത്തിനെതിരായി,’ഗതി കെട്ട്’ ജമീല പ്രകാശ് ‘വിഷയം’ഏറ്റെടുത്തതും പൊളിഞ്ഞു 

ചാനലുകളും ഇടതുപക്ഷത്തിനെതിരായി,’ഗതി കെട്ട്’ ജമീല പ്രകാശ് ‘വിഷയം’ഏറ്റെടുത്തതും പൊളിഞ്ഞു 

തിരുവനന്തപുരം:ഏഷ്യാനെറ്റും റിപ്പോര്‍ട്ടര്‍ ചാനലും അടക്കമുള്ള പ്രമുഖ ചാനലുകളെല്ലാം ഇടതുപക്ഷത്തിനെതിരെ തിരിയുന്ന രസാവഹമായ ദൃശ്യമാണ് ഇന്ന് കേരളീയ സമൂഹം കണ്ടത്.പതിവ് പോലെ സമരമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്ന ഇടത് പക്ഷത്തെയാണ് ഇന്നും കേരള സമൂഹം കണ്ടത്.ഇടതുപക്ഷ ആഭിമുഖ്യമുള്ള മീഡിയാകള്‍ പോലും ഇടതുപക്ഷത്തിന്റെ നിയമസഭയിലെ പേകൂത്ത്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് ജനാധിപത്യ സംവിധാനത്തിനെതിരെ അവര്‍ നടത്തിയ വൃത്തികേടുകള്‍ കണ്ടാണ്.

മാണിയെ തടയുമെന്ന് ഘോരഘോരം പ്രസംഗിച്ച് നാടകം കളിച്ച സി പി എം എം എല്‍ എ മാരും നേതാക്കന്‍മാരുമെരെല്ലാം സ്പീക്കറെ തടഞ്ഞു സായൂജ്യമടയുന്ന കാഴ്ച്ചയാണ് കണ്ടത്.മാണിയെ തടയാന്‍ ശ്രമിച്ചത് നടക്കാതെ വന്നപ്പോള്‍ അങ്ങാടിയില്‍ തോറ്റവനമ്മയെ തടയാനെന്നതു പോലെ സ്പീക്കറെ തടഞ്ഞത് മാത്രമല്ല മുണ്ടും മാടി കുത്തി സ്പീക്കറുടെ ഡയസിന്റെ മേലേ മുണ്ടും മടക്കി കുത്തി തെറിപ്പാട്ട് പാടിയാടിയ തെമ്മാടിമാരെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിച്ച പാവം പൊതുജനം അവരോടു ക്ഷമിക്കട്ടെ !

ആറ് മിനിട്ടോളം ബജറ്റ് പ്രസംഗം വായിച്ചു കഴിഞ്ഞു മേശപ്പുറത്തു വെച്ചപ്പോള്‍ കേരളം കണ്ടത് കഴിഞ്ഞ നാല് മാസം വിഷാദ മൂകമായിരുന്ന കരിങ്ങോഴക്കലെ കുഞ്ഞുമാണി ചേട്ടന്റെ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ വിടര്‍ന്ന മുഖമായിരുന്നു.ബജറ്റ് അവതരിപ്പിക്കാന്‍ അവസരം നല്‍കി ഉറക്കമൊഴിഞ്ഞു കാത്തിരുന്ന പ്രതിപക്ഷത്തിന് ലഡ്ഡു കൂടി കൊടുക്കാന്‍ പറഞ്ഞാണ് മാണി പോയതെന്നാണ് ചില എം എല്‍ എ മാര്‍ പറയുന്നത്. 

നിയമസഭയ്ക്ക് പുറത്ത് ഇന്നലെ വൈകിട്ട് മുതല്‍ പൊറോട്ടയും ഇറച്ചിയും പാഴ്‌സല്‍ വാങ്ങി കക്ഷത്തില്‍ വെച്ച് ഭാരതമാതാവിന് ജയ് വിളിച്ച് രാത്രി മുഴുവന്‍ കാത്തു കാത്തിരുന്ന യുവമോര്‍ച്ചക്കാര്‍ ഒമ്പതരയോടെ മാണി ബജറ്റ് അവതരിപ്പിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ നേരത്തെ കരുതി വച്ച ഡയലോഗും വിട്ട് ലാത്തിയടിയും കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ കുളിച്ച് കുറിതൊട്ട് പത്മനാഭക്ഷേത്രത്തില്‍ തൊഴാന്‍ പോയി.ഞങ്ങള്‍ ആരെങ്കിലും നിയമസഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന അവരുടെ ഡയലോഗ് കേട്ട അരുവിക്കരയിലെ ചില ബി ജെ പി ക്കാര്‍ പോലും എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നും പറഞ്ഞത്രേ.

ചില ശീലാവതിമാരുടെ മാനം പോയെന്നും ഇതിനിടെ പരാമര്‍ശമുണ്ടായി.റിപ്പോര്‍ട്ടറിലെ പി കെ പ്രകാശന്‍ സഖാവാണ് അത്തരം ഒരു കണ്ടുപിടുത്തം നടത്തിയത്.അപ്പോഴാണ് അത്തരം ഒരു സംഭവം ഉണ്ടായ വിവരം വനിതാ എം എല്‍ എ പോലും അറിഞ്ഞത്.മാനം പോയാലും വേണ്ടീല എന്ന് വിച്ചാരിച്ചാവും മുന്നണിയ്ക്ക് വേണ്ടി ഒരു നാടകം കളിച്ചേക്കാം എന്ന് വെച്ച വനിതാ എം എല്‍ എ യുടെ കള്ളക്കളിയും മറ്റു ചാനലുകള്‍ പൊളിച്ചതോടെ അതിനും തിരശീല വീണു.

അങ്ങനെ 24 മണിക്കൂറുകള്‍ നീണ്ട ‘മാണി നിഗ്രഹം കഥകളി’അവസാനിച്ചു.നാളെ വിശ്രമമാണ് ..കഠിന പരിശ്രമം നടത്തിയതല്ലേ?

ജനം സുല്ലിട്ടു.തോറ്റത് പക്ഷേ ജനാധിപത്യമാണ്.

Scroll To Top