Friday December 09, 2016
Latest Updates

കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ കോച്ചായി അയര്‍ലണ്ട് താരം ടെറി ഫെലാന്‍ നിയമിതനായി 

കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ കോച്ചായി അയര്‍ലണ്ട് താരം ടെറി ഫെലാന്‍ നിയമിതനായി 

കൊച്ചി: കേരള ബ്‌ളാസ്റ്റേഴ്‌സിനെ പരിശീലകനാകാന്‍ അയര്‍ലണ്ട് താരം. മുന്‍ അയര്‍ലണ്ട് താരമായ ടെറി ഫെലാനെയാണ് പീറ്റര്‍ ടെയ്‌ലറിന്റെ പകരക്കാരനായ പുതിയ കോച്ചായി മാനേജ്‌മെന്റ് കൊണ്ടു വരുന്നത്.

48കാരനായ ഫെലാന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ എന്നിവക്കു വേണ്ടി കളിച്ചയാളാണ്. വിവിധ ലീഗുകളിലായി ലീഡ്‌സ് യുണൈറ്റഡ്, സ്വാന്‍സാ സിറ്റി, വിംബിള്‍ഡണ്‍, ക്രിസ്റ്റല്‍ പാലസ്, ഫുള്‍ഹാം, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നിവക്കു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്. 1994 ഫിഫ ലോകകപ്പില്‍ കളിച്ച അദ്ദേഹം ഐറിഷ് ദേശീയ ടീമിനു വേണ്ടി 42 തവണ കളത്തിലിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ എഡിഷനില്‍ റണ്ണേഴ്‌സ് അപ്പായ ടീമിന് ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ വെറും ഒരുതവണ മാത്രമാണ് ജയിക്കാനായത്. ഇതേ തുടര്‍ന്നാണ് ടെയ്‌ലര്‍ സ്ഥാനമൊഴിഞ്ഞത്. താല്‍ക്കാലിക കോച്ചായി നിയമിച്ച ട്രെവര്‍ മോര്‍ഗനു കീഴില്‍ ഇന്നലെ ചെന്നൈയോട് 11 എന്ന നിലയില്‍ സമനില പിടിക്കാന്‍ കേരളത്തിനായി.

ഏഴു മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്‌ളാസ്റ്റേഴ്‌സ് പട്ടികയില്‍ ഏറ്റവും താഴെയാണുള്ളത്. ടീമിനെ വിജയപാതയിലേക്ക് നയിക്കുക എന്ന വന്‍ വെല്ലുവിളിയാണ് പുതിയ കോച്ചിനുള്ളത്. നവംബര്‍ 4 ന് പുണെ സിറ്റി എഫ്.സിക്കെതിരായാണ് ടീമിന്റെ അടുത്ത മത്സരം.

Scroll To Top