Wednesday December 07, 2016
Latest Updates

കേരളത്തിലെ ബാറുകള്‍ തിരിച്ചു വരുന്നു, നയപ്രഖ്യാപനത്തില്‍ സൂചനയൊരുക്കി ഗവര്‍ണര്‍

കേരളത്തിലെ ബാറുകള്‍ തിരിച്ചു വരുന്നു, നയപ്രഖ്യാപനത്തില്‍ സൂചനയൊരുക്കി ഗവര്‍ണര്‍

തിരുവനന്തപുരം : ബാറുകള്‍ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനഃപരിശോധിക്കുമെന്നും ഗവര്‍ണര്‍ സദാശിവം പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞതോടെ, പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമെന്ന അഭ്യൂഹം ശക്തമായി.

ബാറുകള്‍ പൂട്ടിയെങ്കിലും മദ്യ ഉപഭോഗം സംസ്ഥാനത്ത് കാര്യമായി കുറഞ്ഞിട്ടില്ല. മദ്യ ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായില്ല.

മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചു. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

കഞ്ചാവ് ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ കേരളത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.

കാര്യമായ ചര്‍ച്ചകള്‍ക്ക് ഇടനല്കാതെ ഘട്ടം ഘട്ടമായി ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് അറിയുന്നത്. കര്‍ശന ഉപാധികളോടെയായിരിക്കും ബാറുകള്‍ തിരിച്ചുകൊണ്ടുവരിക.

ഇപ്പോഴുള്ള ലൈസന്‍സ് കാലാവധി പുതുക്കേണ്ട ഘട്ടം വരുന്ന മുറയ്ക്ക് ബാറുകള്‍ക്ക് അനുമതി നല്കാനായിരിക്കും ശ്രമിക്കുക. ഇതേസമയം, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജനശ്രദ്ധ മാറ്റാനും ആലോചനയുണ്ട്.

Scroll To Top