Tuesday January 24, 2017
Latest Updates

നിയമസഭയില്‍ കയ്യാങ്കാളി:ബഹളത്തിനിടയില്‍ പരിക്കേറ്റ പ്രതിപക്ഷ എം എല്‍ എ മാര്‍ ആശുപത്രിയില്‍ 

നിയമസഭയില്‍ കയ്യാങ്കാളി:ബഹളത്തിനിടയില്‍ പരിക്കേറ്റ പ്രതിപക്ഷ എം എല്‍ എ മാര്‍ ആശുപത്രിയില്‍ 

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജമീലാ പ്രകാശം എം.എല്‍.എയെ കൈയേറ്റം ചെയ്‌തെന്ന് ആക്ഷേപം.

ഇതേസമയം, താന്‍ ജമീലയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആരോപണങ്ങള്‍ തള്ളിയ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സീറ്റിനു മുന്നില്‍ മുമ്പില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ തള്ളിമാറ്റി പ്രതിപക്ഷ എം.എല്‍.എമാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.

ജമീലാ പ്രകാശം തന്നെ ഉന്തിമാറ്റുകയായിരുന്നു. അവരുടെ ശ്രമം തടഞ്ഞപ്പോള്‍ വലുതു തോളില്‍ കടിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഭക്കുള്ളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. നിയമസഭാ സമാജികര്‍ക്ക് ചേര്‍ന്ന പ്രവൃത്തികളല്ല പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതേസയമം തന്നെ ശിവദാസന്‍ നായര്‍ കൈയേറ്റം ചെയ്‌തെന്നും എംഎ വാഹിദ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും ജമീലാ പ്രകാശം പരാതിപ്പെട്ടു.

തങ്ങളുടെ 20 എംഎല്‍എമാര്‍ക്ക് പരിക്കേറ്റുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വനിതാ എംഎല്‍എമാരെയടക്കം ക്രൂരമായി കൈയ്യേറ്റം ചെയ്തു. യുഡിഎഫ് എംഎല്‍എമാരാണ് എംഎല്‍മാരെ കൈയേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തത്.ഇവരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് 
സ്പീക്കറുടെ ചേംബര്‍ ഉപരോധിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കുനേരെ അതിക്രമമുണ്ടായത്.

കെ കെ ലതികയെ കെ കെ വാഹിദാണ് തള്ളിയിട്ടത്. ജമീല പ്രകാശത്തെ കെ ശിവദാസന്‍ നായരാണ് കൈയേറ്റം ചെയ്തത്. ജമീലാ പ്രകാശത്തെ ശിവദാസന്‍ നായര്‍ കാലുമടക്കി മുതുകിനിടിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഗീതഗോപിയെയും തള്ളിയിട്ടു. കെ എസ് സലീഖയ്ക്കും പരിക്കേറ്റു. ഇ എസ് ബിജിമോളും കൈയേറ്റത്തിനിരയായി. തോമസ് ഐസകിനും വി ശിവന്‍കുട്ടിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തള്ളിയിടുകയായിരുന്നു.

ശിവന്‍കുട്ടി നിരവധി തവണ കൈയേറ്റത്തിനിരയായി. നിലത്ത് തള്ളിയിട്ടതിനെത്തുടര്‍ന്ന് ശിവന്‍കുട്ടി ബോധരഹിതനായി. സി ദിവാകരന്‍, കെ അജിത്ത്, എളമരം കരീം, ഇ കെ വിജയന്‍, രാജു എബ്രഹാം, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കും പരിക്കേറ്റുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

Scroll To Top