Saturday December 03, 2016
Latest Updates

നയപ്രഖ്യാപനം ബഹളമയം:പ്രതിപക്ഷത്തോട് ഇറങ്ങി പോകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു

നയപ്രഖ്യാപനം ബഹളമയം:പ്രതിപക്ഷത്തോട് ഇറങ്ങി പോകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ പി.സദാശിവം നിയമസഭയിലെത്തി. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ഗവര്‍ണര്‍ സഭയില്‍ എത്തിയത്. പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷം എഴുന്നേറ്റ് ബഹളം തുടങ്ങിയതോടെ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു.’

നിങ്ങളുടെ പ്രതിഷേധം ഗവര്‍ണര്‍ക്കെതിരല്ല, സര്‍ക്കാരിനെതിരെയാണെന്ന് എനിക്കറിയാം. പ്രതിഷേധം ഉണ്ടായാലും പ്രസംഗം മുഴുവന്‍ വായിക്കും. നിശബ്ദമായി ഇരിക്കുകയോ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതുമാനിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ബഹളം ശക്തമായപ്പോള്‍ ഈ അവസ്ഥ ഒരിക്കല്‍ നിങ്ങള്‍ക്കുമുണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കാനും ഗവര്‍ണര്‍ മടിച്ചില്ല. നിങ്ങളെ ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. അഴിമതി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം നേരത്തെ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇന്നു സഭയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നായിരുന്നു ഗവര്‍ണറുടെ മറുപടി

Scroll To Top