Monday August 21, 2017
Latest Updates

നേതൃമാറ്റം ചര്‍ച്ചയാക്കിയ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായ പ്രതീകരണം നടത്തി പ്രധാനമന്ത്രി കെന്നി കാനഡയില്‍:സ്ഥാനമാറ്റം ചോദിച്ചവര്‍ക്ക് മറുപടിയും യീറ്റ്സിന്റെ കവിത ചൊല്ലി!

നേതൃമാറ്റം ചര്‍ച്ചയാക്കിയ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായ പ്രതീകരണം നടത്തി പ്രധാനമന്ത്രി കെന്നി കാനഡയില്‍:സ്ഥാനമാറ്റം ചോദിച്ചവര്‍ക്ക് മറുപടിയും യീറ്റ്സിന്റെ കവിത ചൊല്ലി!

ഡബ്ലിന്‍ :നേതൃമാറ്റത്തെക്കുറിച്ച് മനസ്സുതുറക്കാതെ പ്രധാനമന്ത്രി എന്‍ഡ കെന്നി.നേതൃമാറ്റത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഒരു വേളയില്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. മാത്രമല്ല രൂക്ഷമായ പ്രതികരണവുമുണ്ടായി.

അടുത്ത ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ നേതൃത്വത്തില്‍ നിന്നും മാറുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമോയെന്ന ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡിയുവുമൊത്തു മോണ്‍ഡ്രിയലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചോദ്യം ഉയര്‍ന്നത്. ഇങ്ങെയൊരു ചോദ്യവുമായി ഇത്രയും ദൂരം വന്നത് വിശ്വസിക്കാകുന്നില്ലെന്ന് കെന്നി പരിഹസിച്ചു.

എല്ലായിടത്തും നേതൃമാറ്റ പ്രശ്നം ഉന്നയിക്കുന്നതിന്റെ സാംഗത്യവും അദ്ദേഹം ചോദ്യംചെയ്തു.ഞാന്‍ ഇവിടെ വന്ന് കനേഡിയന്‍ പ്രധാനമന്ത്രിയെ കാണാനും ബിസിനസ്സ് സംബന്ധമായ ചര്‍ച്ചകള്‍ക്കുമാണ്.കാനഡയ്ക്കും അയര്‍ലണ്ടിനും ഗുണകരമാകുന്ന,അറ്റ്ലാന്റിക്കിന് കുറുകെയുള്ള, വാണിജ്യാവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ്.

അതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഇവിടെയില്ല.’കെന്നി വ്യക്തമാക്കി.തുടര്‍ന്നും ഇതു സംബന്ധിച്ച ചോദ്യങ്ങളുണ്ടായെങ്കിലും മുന്‍ മറുപടി ആവര്‍ത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിനു ശേഷം നടത്തിയ യോഗത്തില്‍ വിശദമായ പ്രസംഗത്തിലും ഈ വിഷയം പരാമര്‍ശിച്ചില്ല.ആയുധങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള കാനഡയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അയര്‍ലണ്ട് പ്രധാനമന്ത്രി നോബല്‍ ജേതാവ് യീറ്റ്സിന്റെ കവിതാശകലങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ടു പ്രസക്തമായ പ്രസംഗമാണ് നടത്തിയത്.

Scroll To Top