Friday December 02, 2016
Latest Updates

കെന്നിയുടെ രാജി ആവശ്യപ്പെട്ട് ആര്‍ടിഇ വീഡിയോ,ചോദ്യം കെന്നിയ്ക്ക് ശേഷം ആരെന്നത് …

കെന്നിയുടെ രാജി ആവശ്യപ്പെട്ട് ആര്‍ടിഇ വീഡിയോ,ചോദ്യം കെന്നിയ്ക്ക് ശേഷം ആരെന്നത് …

ഡബ്ലിന്‍:ദേശീയ മാധ്യമമായ ആര്‍ടിഇ ചിത്രീകരിക്കുന്ന ഓട്ടം സീരീസ് ഡോക്യുമെന്ററി വീഡിയോ പ്രധാനമന്ത്രിയും ഫിനഗേല്‍ നേതാവുമായ എന്‍ഡ കെന്നിയുടെ രാജിക്കായി പരോക്ഷമായി ആവശ്യമുന്നയിക്കുന്നു. കെന്നിയുടെ 41 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തെ അധികരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബറിലോ നവംബറിലോ ആകും സംപ്രേഷണം.

ഫിനഗേല്‍ നേതൃസ്ഥാനത്ത് കെന്നി തുടരണോ എന്ന് ചോദ്യമുന്നയിക്കുന്നതാണ് ഡോക്യുമെന്ററി. കെന്നിയുടെ സന്തതതഹചാരിയായ മൈക്കല്‍ റിങ്, മുന്‍ ഉപപ്രധാനമന്ത്രി ജോവാന്‍ ബര്‍ട്ടന്‍, ലേബര്‍ നേതാവ് ബ്രെന്‍ഡന്‍ ഹൗളിന്‍ എന്നിവരെയെല്ലാം ഡോക്യുമെന്ററിയില്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ഫിയനാഫാള്‍ ടിഡിമാരുടെയും ഇന്റര്‍വ്യൂ എടുത്തിട്ടുണ്ട്.

2002ല്‍ മൈക്കല്‍ നൂനന്‍ നേതൃസ്ഥാനത്തിനു നിന്നും പടിയിറങ്ങിയപ്പോള്‍ കെന്നി എങ്ങനെ പാര്‍ട്ടിയെ നയിച്ചു എന്ന് അന്വേഷിക്കുന്നുണ്ട് ഡോക്യുമെന്ററി. കെന്നിക്ക് ശേഷം ആര് എന്ന ചോദ്യത്തിനും ഡോക്യുമെന്ററി ഉത്തരം തേടുന്നു.

Scroll To Top