Wednesday August 23, 2017
Latest Updates

കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ച നായകന്‍: കെന്നി ചരിത്രത്തില്‍ അറിയപ്പെടുന്നത് ഇങ്ങനെയാവും

കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ച നായകന്‍: കെന്നി ചരിത്രത്തില്‍ അറിയപ്പെടുന്നത് ഇങ്ങനെയാവും

ഡബ്ലിന്‍:എന്‍ഡ കെന്നി അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ത്താണ് പടിയിറങ്ങിയത്.

ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും,രാജ്യത്തെ തകര്‍ച്ചയുടെ വക്കത്തുനിന്ന് കരകയറ്റിയ നേതാവെന്ന നിലയിലാണ് ,പോരായ്മകള്‍ക്കിടയിലും കെന്നിയെ എതിരാളികള്‍പോലും വിലയിരുത്തുന്നത്.2011ലെ ഇലക്ഷനില്‍ 76 സീറ്റുകള്‍ നേടിയാണ് ഐതിഹാസികമായി പാര്‍ടിയുടെയും രാഷ്ട്രത്തിന്റെയും നേതൃനിരയിലെത്തിയത്.

2011ല്‍ കാസില്‍ബാറില്‍ രാജ്യത്തിന്റെ 13ാം പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ചില പരുഷ സ്വരമുയര്‍ന്നുവെന്നതും ചരിത്രം.ചിലര്‍ക്ക് അതൊരു നിര്‍ഭാഗ്യമായെങ്കിലും വെസ്റ്റ് അയര്‍ലണ്ടിന് അതൊരു മഹത്തായ ദിനമായിരുന്നു അത്.ഏറെക്കാലമായി ഡബ്ലിനും കിഴക്കന്‍തീരങ്ങളുമായിരുന്നു അയര്‍ലണ്ട് രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രം.

എന്നാല്‍ കെന്നിയുടെ വരവോടെ ആ രാഷ്ട്രീയ മുനമ്പ് വഴിമാറി.ഫിയന്നഫെയ്ലിനെ തുടച്ചുമാറ്റിയാണ് 76 സീറ്റുകളോടെ അധികാരത്തിലെത്തിയത്.രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയുടെ വക്കത്തുനിന്നും പിടിച്ചുകയറ്റുകയായിരുന്നു കെന്നി.

രാജ്യത്തിന്റെ സാമ്പത്ത് രാജ്യത്തിന്റെ കൈകകളില്‍ ഭദ്രമാക്കുകയെന്ന വിധിയാണ് ഇദ്ദേഹം സാധ്യമാക്കിയത്. ഇദ്ദേഹം മുമ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പ്രധാനമന്ത്രിയെന്ന നിലയില്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്.അതില്‍ രാജ്യം തന്നെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെന്നും കെന്നി മനസ്സിലാക്കിയിരുന്നു.

എന്നിരുന്നാലും അയര്‍ലണ്ടിന്റെ തീപ്പൊരിയായിരുന്നു എന്‍ഡ കെന്നി.

ചില രംഗത്ത് പ്രഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് നിസ്തര്‍ക്കം.ഭവനപ്രശ്നം,ആരോഗ്യരംഗം,വീടില്ലാത്തവരുടെ പ്രശ്നങ്ങള്‍ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തി രാഷ്ട്രത്തെ ഉറ്റുനോക്കുകയാണ്.കുത്തകകളും,താത്പര്യക്കാരും ഒഴിവാകാത്തിടത്തോളം കാലം,ആര് പുതിയ നേതാവായാലും ഇവയൊക്കെ പ്രശ്‌നമായി തുടരാനാണ് സാധ്യത.

Scroll To Top