Friday December 09, 2016
Latest Updates

ഇന്ത്യന്‍ കമ്പനിയായ കെല്‍ടോണ്‍ അയര്‍ലണ്ടില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കും

ഇന്ത്യന്‍ കമ്പനിയായ കെല്‍ടോണ്‍ അയര്‍ലണ്ടില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കും

ദ്രോഗഡ: ഇന്ത്യന്‍ കമ്പനിയായ കെല്‍ടോണ്‍ ടെക്ക് അയര്‍ലണ്ടിലെ ദ്രോഗഡയില്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദ്രോഗഡയില്‍ തങ്ങളുടെ കമ്പനി തുറക്കുന്നത് സന്തോഷിപ്പിക്കുന്നുവെന്ന് കെല്‍ടോണ്‍ എം.ഡിയും സഹസ്ഥാപകനുമായ കൃഷ്ണ ചിന്തം പറഞ്ഞു. 1993ല്‍ ഹൈദരാബാദിലാണ് കമ്പനിയുടെ ആരംഭം. ലോത്താകമാനം 1,100 പേരാണ് കെല്‍ട്രോണിനായി ജോലി ചെയ്യുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ജോലിക്കാരുടെ എണ്ണം 3,000 ആക്കാനാണ് കമ്പനി അധികൃതരുടെ തീരുമാനം.

ഇന്ത്യയിലും യു.എസിലുമായി കമ്പനിക്ക് ഇപ്പോത്തന്നെ അഞ്ച് ഓഫീസുകള്‍ വീതമുണ്ട്. ദ്രോഗഡയിലെ ഓഫീസ് ദി മില്ലില്‍ ആയിരിക്കും ആരംഭിക്കുക.

Scroll To Top