Tuesday September 26, 2017
Latest Updates

ഇന്ത്യന്‍ കമ്പനി കെല്‍ടോണ്‍ അയര്‍ലണ്ടിലേക്ക് 

ഇന്ത്യന്‍ കമ്പനി കെല്‍ടോണ്‍ അയര്‍ലണ്ടിലേക്ക് 

ഡബ്ലിന്‍ :യൂറോപ്യന്‍ വിപണിയിലേക്കുള്ള ചുവടുവയ്പിന്റെ ആ്ദ്യ പടിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി സര്‍വീസ് ആന്‍ഡ് സൊലൂഷന്‍സ് കമ്പനിയായ കെല്‍ടോണ്‍ ആയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെയാണ് കമ്പനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐടി സേവനം നല്കുന്നതിനൊപ്പം തന്നെ ഇസ്മാക് (ISMACഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സോഷ്യല്‍, മൊബൈല്‍, അനലിറ്റിക്‌സ്, ക്ലൗഡ്), ERPEAI (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് ആന്‍ഡ് എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ ഇന്റഗ്രേഷന്‍) സേവനവും ലഭ്യമാക്കും. 
യൂറോപ്യന്‍ വിപണിക്ക് അനുകൂലമാകുന്ന സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ കെല്‍ടോണിനു കഴിയുന്ന സേവനങ്ങള്‍ എല്ലാം നല്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനോടകം തന്നെ യുഎസിലും ഇന്ത്യയിലും കെല്‍ടോണ്‍ സാന്നിധ്യം അറിയിച്ചതായും യൂറോപ്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിലൂടെ കമ്പനിയുടെ പ്രധാന നയം നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കെല്‍ടോണ്‍ ടെക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിരഞ്ജന്‍ ചിന്തന്‍ പറഞ്ഞു. 


Scroll To Top