Sunday December 04, 2016
Latest Updates

നൂറുപേര്‍ക്ക് തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി അയര്‍ലണ്ടിലേയ്ക്ക്

നൂറുപേര്‍ക്ക് തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി അയര്‍ലണ്ടിലേയ്ക്ക്

ഡ്രോഗഡ :ഇന്ത്യന്‍ കമ്പനിയായ കെല്‍ട്ടന്‍ സൊല്യൂഷന്‍സ് (Kellton Tech Solutions), അയര്‍ലണ്ടിലെ ദ്രോഗഡയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT), അനലിറ്റിക്‌സ് എന്നീ മേഖലകളിലാകും ഈ തൊഴിലവസരങ്ങള്‍. കെല്‍ട്ടന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്.

അയര്‍ലണ്ടിലെ കെല്‍ട്ടന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് EMEA റീജിയന്റെ സുപ്രധാന സ്ഥാപനമായി പ്രവര്‍ത്തിക്കും. യൂറോപ്പില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ സ്ഥലമാണ് അയര്‍ലണ്ട് എന്നാണ് കെല്‍ട്ടണ്‍ ടെക്കിന്റെ എം.ഡിയും സഹസ്ഥാപകനുമായ കൃഷ്ണ ചിന്തം പറഞ്ഞത്. ഇന്ത്യന്‍ മാര്‍ക്കറ്റിലെ മുന്‍നിരക്കാരായ തങ്ങള്‍ക്ക് യു.എസിലും നല്ല വളര്‍ച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസിനു പുറത്ത് തങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് അയര്‍ലണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാംഗ്വേജ് എഡ്ജ്, ടൈം ഡിഫറന്‍സ് എന്നിവ അയര്‍ലണ്ടിനെ മികച്ച ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, സെയില്‍സ്, അക്കൗണ്ടിങ് എന്നിവയില്‍ സഹായിക്കുമെന്ന് കെല്‍ട്ടണ്‍ ടെക് സി.ഇ.ഒ കാരണ്‍ജിത് സിങ്ങും പറഞ്ഞു

Scroll To Top