Friday December 09, 2016
Latest Updates

കേളി അന്താരാഷ്ട്ര കലാമേള മെയ് 23 ന് തുടങ്ങും 

കേളി അന്താരാഷ്ട്ര കലാമേള മെയ് 23 ന് തുടങ്ങും 

സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര കലാമേള 2015 ലേയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യൂറോപ്പിന്റെ ചത്വരത്തില്‍ നടക്കുന്ന കേളി കലാമേള അറിയപ്പെടുന്ന യുവജനോത്സവ വേദി ആയി മാറിയിട്ടുണ്ട് . നൃത്തനൃത്യങ്ങളും സംഗീതവും സമന്വയിക്കുന്ന മത്സര സംഗമവേദി കൂടിയാണ് കലാമേള. രണ്ട് ദിനങ്ങള്‍ മുഴുവനും കലയുടെ നൂപൂരധ്വനി സൂറിച്ചില്‍ സൂറിച്ചില്‍ കേള്‍ക്കാം. നിരവധി സ്വിസ് പൗരന്മാരെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ കലാമേള ഇന്ത്യന്‍ എംബസ്സി സ്വിറ്റ്‌സര്‍ലണ്ടും സൂര്യ ഇന്ത്യയുമായി സഹകരിച്ചാണ് കേളി വര്‍ഷം തോറും ഒരുക്കുന്നത്.

മെയ് 23, 24 തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ടോര്‍ഫിലാണ് പതിവ്‌പോലെ ഈ വര്‍ഷവും കലാമേള.രജിസ്‌ട്രേഷന്‍ ഓണ്‍ ലൈനില്‍ കൂടി മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലാമേള വെബ്‌സൈറ്റി ന്റെ അവസാന മിനുക്കുപണിയിലാണ് വിദഗ്ധര്‍. കൂടുതല്‍ സുതാര്യതയോടെ വെബ്‌സൈറ്റ് ഉടനെ പ്രവര്‍ത്തനക്ഷമമകാകുന്നതും രജിസ്‌ട്രേഷന്‍ തുടങ്ങുന്നതുമാണ്.

www.kalamela.com, www.keliswiss.org 

പതിവ് മത്സരങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രയാഭേദമെന്യേ ഷോര്‍ട്ട് ഫിലിമും, ഫോട്ടോഗ്രാഫിയും കൂടാതെ കൊച്ചു കുട്ടികള്‍ക്കായി സ്‌റേറാറി ടെല്ലിംഗ് മത്സരവും കേളി നടത്തിവരുന്നു. യു.കെ, അയര്‍ലണ്ട് , ജര്‍മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ വിവധ രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യുവജനോല്‍സവം ആണ് കേളി കലാമേളയെന്ന് സംഘാടകര്‍ പറയുന്നു..

ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള ഗര്‍ഷോം അവാര്‍ഡ് നേടിയ കേളി നിലവാരമുള്ള മത്സരവേദിയാണ് കഴിഞ്ഞ 12 വര്‍ഷങ്ങളായി ഒരുക്കുന്നത് .

കൊച്ചു കുട്ടികള്‍ക്കായി 3 പുതിയ ഇനങ്ങളായ സോളോ സോങ്ങ്, കരോക്കെ, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ ഈ വര്‍ഷം ഉണ്ടായിരിക്കും. സൂപ്പര്‍ ഷോര്‍ട്ട് ഫിലിം മത്സരത്തിന് നിശ്ചിത വിഷയം ഉണ്ടായിരിക്കുന്നതല്ല.

Scroll To Top