Saturday December 03, 2016
Latest Updates

സപ്തരാമന് കേളി കലാതിലകപട്ടത്തില്‍ ഹാട്രിക് വിജയം,കേളി കലാമേളയില്‍ അയര്‍ലണ്ടിന്റെ കുരുന്നു പ്രതിഭകള്‍ക്ക് മികച്ച മുന്നേറ്റം

സപ്തരാമന് കേളി കലാതിലകപട്ടത്തില്‍ ഹാട്രിക് വിജയം,കേളി കലാമേളയില്‍ അയര്‍ലണ്ടിന്റെ കുരുന്നു പ്രതിഭകള്‍ക്ക് മികച്ച മുന്നേറ്റം

ഡബ്‌ളിന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന 13മത് കേളി ഇന്റര്‍നാഷണല്‍ കലാമേളയിലെ ഏറ്റവും വലിയ ബഹുമതിയായ സൂര്യ ഇന്ത്യ കലാതിലകപ്പട്ടത്തില്‍ ഹാട്രിക് വിജയവും മികച്ച നൃത്തകലാകാരിയ്ക്കുള്ള കലാരത്‌ന പുരസ്‌കാരവും നേടി സപ്ത രാമന്‍ നമ്പൂതിരി ഐറിഷ് മലയാളികള്‍ക്ക് അഭിമാനമായി.

കുച്ചിപ്പിടി,ഭരതനാട്യം,നാടോടി നൃത്തം,പ്രസംഗം എന്നിവയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു സപ്ത രാമന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.പങ്കെടുത്ത എല്ലാ ഇനത്തിലും മികച്ച പ്രകടനമാണു സപ്ത കാഴ്ചവച്ചത്.

പ്രസംഗം,പെന്‍സില്‍ ഡ്രോയിംഗ്,കുച്ചിപ്പുടി,ഭരതനാട്യം എന്നി പങ്കെടുത്ത  നാലിനങ്ങളിലും  ഡബ്ലിനില്‍ നിന്നുള്ള ബ്രോണ പെരേപ്പാടന് രണ്ടാം സ്ഥാനത്ത് എത്താനായി.അഞ്ജലി ശിവാനന്ദ കുമാര് (സ്വോര്‍ഡ്‌സ്) കുച്ചിപ്പുടിയിലും, ഭരതനാട്യത്തിലും,പ്രസംഗത്തിലും വിജയകിരീടം നേടിയപ്പോള്‍ ബില്‍റ്റ ബിജു( ലെക്സ്ലിപ്പ്) ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും വിജയമണിഞ്ഞു

ഫാന്‍സിഡ്രസ്,സോളോസോംഗ്,കഥപറയല്‍.എന്നിവയില്‍ ഒന്നാം സ്ഥാനം നേടി സ്വര രാമന്‍ നമ്പൂതിരിയും മികച്ച മുന്നേറ്റം നടത്തി.പെന്‍സില്‍ ഡ്രോയിംഗില്‍ രണ്ടാം സ്ഥാനവും,കരാക്കേ ഇല്ലാതെയുള്ള സോളോ സോങ്ങിലും സ്വരയ്ക്ക് തന്നെ.

ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ സമ്മാനദാനം നിര്‍വഹിച്ചു.kelikeli2sap 15 sap7

 

Scroll To Top