Thursday April 27, 2017
Latest Updates

ബ്രിട്ടോ പേരെപ്പാടന് ഫാ.ആബേല്‍ അവാര്‍ഡ്,കേളി കലാരത്‌നയായ് സപ്ത:അയര്‍ലണ്ടിന്റെ പ്രതിഭകള്‍ക്ക് കേളി അന്താരാഷ്ട്ര കലാമേളയില്‍ തിളക്കമാര്‍ന്ന വിജയം

ബ്രിട്ടോ പേരെപ്പാടന് ഫാ.ആബേല്‍ അവാര്‍ഡ്,കേളി കലാരത്‌നയായ് സപ്ത:അയര്‍ലണ്ടിന്റെ പ്രതിഭകള്‍ക്ക് കേളി അന്താരാഷ്ട്ര കലാമേളയില്‍ തിളക്കമാര്‍ന്ന വിജയം

സൂറിച്ച് :സ്വിസ്സ്‌സര്‍ലാന്‍ഡില്‍ നടന്ന പന്ത്രണ്ടാമത് കേളി ഇന്റര്‍ നാഷണല്‍ കലാമേളയില്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ക്ക് മികച്ച വിജയം.മേളയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രാജ്യമായി മാറാന്‍ ഇത്തവണത്തെ കലാമേളയിലൂടെ അയര്‍ലണ്ടിന് കഴിഞ്ഞു.മേളയിലെ സൂര്യ ഇന്ത്യാ കേളി തിലകം,കേളി കലാരത്‌ന അവാര്‍ഡുകള്‍ സപ്ത രാമന്‍ നമ്പൂതിരി നേടിയപ്പോള്‍ നൃത്തേതര ഇനങ്ങളിലെ മിന്നും പ്രകടനത്തിനുള്ള ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി ബ്രിട്ടോ പെരേപ്പാടനിലൂടെ അയര്‍ലണ്ടിന് ഇതാദ്യമായി സ്വന്തമായി.

ആഞ്ജല മേരി ജോസ്

ആഞ്ജല മേരി ജോസ്



പങ്കെടുത്ത എല്ലാ നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡ്രോഗഡയില്‍ നിന്നുള്ള ആഞ്ജല മേരി ജോസും അയര്‍ലണ്ടിന് അഭിമാനമായി.ഹരിണി മീനാക്ഷി സുന്ദരം ,ഉമാ ശങ്കര്‍,ബ്രോണ പേരെപ്പാടന്‍,വിഷ്ണു ശങ്കര്‍,സ്വര രാമന്‍ നമ്പൂതിരി എന്നിവരും വിവിധ ഇനങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടി 

15 ഇനങ്ങളിലായി നടത്തപ്പെട്ട മത്സരത്തില്‍ വിധി നിര്‍ണ്ണയിക്കാന്‍ എത്തിയത് 7 രാജ്യങ്ങളില്‍ നിന്നായുള്ള പ്രഗത്ഭരായ ജൂറിയായിരുന്നു.ശനിയാഴ്ച്ച രാവിലെ ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു. 

പ്രമുഖ സിനിമാതാരം ശങ്കര്‍ സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.baby p


Scroll To Top